ഐഎന്‍എല്‍ സ്ഥാപകദിനവും സേട്ടു സാഹിബ് അനുസ്മരണവും

റിയാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദര്‍ശം അടിയറവെക്കാതെ 30-ാം വയസ്സിലേക്ക് കടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപക ദിനം ആഘോഷിച്ചു. സേട്ടു സാഹിബ് അനുസ്മരണവും നടന്നു. ഐഎംസിസി റിയാദ് സെന്‍ട്രല്‍കമ്മിറ്റി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാപകദിനം സൗദി ഐഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് കള്ളിയത് ഉദ്ഘാടനം ചെയ്തു.

1994 ഏപ്രില്‍ 23ന് ഇന്ത്യല്‍ നാഷണല്‍ ലീഗിന്റെ ഉദയം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷ മുന്നണിക്കൊപ്പം നിന്ന സംഘടന 11 സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമാണ്. പാര്‍ട്ടി നേതാവ് സേട്ടു സാഹിബ് ഉയര്‍ത്തി പിടിച്ച ‘വെക്തി ജീവിതത്തില്‍ വിശുദ്ധിയും പെതുജീവിതത്തില്‍ ആദര്‍ശ നിഷ്ടയും’ എന്ന മുദ്രാവാക്യം മുറുകെ പിടിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇടതുപക്ഷ മതേതര ഭരണ മുന്നണിയില്‍ പ്രധാന കക്ഷി ആകാന്‍ ഇടയാക്കിയതെന്ന് സയ്യിദ് കള്ളിയത് അഭിപ്രായപെട്ടു.

അനീതിയോടും വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകളോടും വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ പോരാളിയായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടെന്ന് അനുസ്മര ണ പ്രഭാഷണത്തില്‍ റിയാദ് ഐഎംസിസി സെന്റര്‍ കമ്മിറ്റി പ്രസിഡണ്ട്.ബഷീര്‍ ചേളാരി പറഞ്ഞു. സേട്ടു സാഹിബിന്റെ നാമധേയത്തില്‍ കോഴിക്കോട് ആരംഭിക്കുന്ന സേട്ടു സാഹിബ് സ്റ്റഡി സെന്ററിന്റെ പ്രചാരണാര്‍ത്ഥം ‘സേട്ടു സാഹിബിനു എന്റെ വക’ പ്രചാരണ ക്യാമ്പയിന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. സൗദി നാഷണല്‍ കമിറ്റി കൗണ്‍സിലര്‍ ഇക്ബാല്‍ കോഴിക്കോട് ബ്രോഷര്‍ ഏറ്റുവാങ്ങി, ഹാഷിം കണ്ണൂര്‍, ഇസ്ഹാഖ് തയ്യില്‍, മുനീര്‍ പുക്കിപ്പറമ്പ്, കബീര്‍ ചേളാരി, ആബിദ് ചിനകല്‍, ഇസ്മായില്‍ വലിയൊറ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ റിയാദ് ഐഎംസിസി ജനറല്‍ സെക്രട്ടറി ഗസ്‌നി വട്ടക്കിണര്‍ സ്വാഗതവും അഫ്‌സല്‍ കട്ടപ്പള്ളി നന്ദിയും പറഞ്ഞു.

Leave a Reply