Sauditimesonline

SaudiTimes

ഇന്ത്യയെ ഫാഷിസം വിഴുങ്ങുന്നു; മാധ്യമങ്ങളോട് മോദിയ്ക്കും പിണറായിയ്ക്കും ഒരേ നയം

റിയാദ്: ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങുന്ന ദുരന്തമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം ലിജു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ ലജിസ്‌ളേറ്റീവ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നു.

ബിജെപിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സിബിഐ ഡയറക്ടറെ അര്‍ധ രാത്രി സ്ഥാനഭ്രഷ്ടനാക്കി. ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വീസിലെ ഉന്നതര്‍ സംഘ്പരിവാരിന് കീഴ്‌പ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനം ഇല്ലാതായി. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും റിപ്പോര്‍ട്ട് ചെയ്താല്‍ റെയ്ഡും കേസും നേരിടണം. മാത്രമല്ല മാനനഷ്ടകേസ് ഫയല്‍ ചെയ്ത് മാധ്യമ പ്രവര്‍ത്തകരോട് പകതീര്‍ക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോടുളള സ്വീപനത്തില്‍ പിണറായിയും മോദിയും ഒരേ സമീപനമാണെന്നും എം ലിജു പറഞ്ഞു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയുടെ ഉയിര്‍പ്പ്-2024 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നടത്തി. ഒരു പതിറ്റാണ്ടിലേറെ റിയാദ്-ആലപ്പുഴ ഒഐസിസിയെ നയിച്ച സുഗതന്‍ നൂറനാടിനെ എം ലിജു പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ഗ്‌ളോബല്‍ പ്രസിഡന്റ് കുമ്പളത്ത് ശങ്കരന്‍പിളളയ്ക്കും അഡ്വ. എം ലിജുവിനും ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ പ്രശംസാ ഫലകം സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ സഹായ പദ്ധതി എം ലിജു ഉദ്്ഘാടനം ചെയ്തു. ഒഐസിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഇടതു അനുഭാവി കായംകുളം സ്വദേശി സുധിര്‍ അബ്ദുല്‍ മജീദിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

സെന്‍ട്രല്‍ കമ്മീറ്റി പ്രേസിടെന്റ് അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, ഫൈസല്‍, സുഗതന്‍ നൂറനാട്, ഷഫീക് പൂരക്കുന്ന്, മജീദ് ചിങ്ങോലി, ഷാജി സോണ, സൈഫ് കായംകുളം, റഹ്മാന്‍ മുനമ്പത്ത്, ഷാജഹാന്‍ കല്ലമ്പലം, അബ്ദുല്‍ വാഹിദ്, ഹാഷിം ചീയാംവെളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജോമോന്‍ ഓണമ്പള്ളില്‍, സന്തോഷ് വിളയില്‍, അനീഷ് ഖാന്‍, ഷിബു ഉസ്മാന്‍, അനീസ് കാര്‍ത്തികപ്പള്ളി, ആഘോഷ്, റഫീഖ് വെട്ടിയര്‍, ജലീല്‍ ആലപ്പുഴ, പി കെ അറാഫത്ത്, ഷൈജു നമ്പലശേരില്‍, സുരേഷ് മങ്കാകുഴി, ജയമോന്‍, വര്‍ഗീസ് ബേബി, മുജീബ് കായംകുളം,
ജയിംസ് മാങ്കംകുഴി, സണ്ണി അലക്‌സ്, സുരേഷ് പീറ്റര്‍, ഇസ്ഹാഖ് ലൗഷര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല ജനറല്‍ സെക്ട്രറി ഷെബീര്‍ വരിക്കപ്പള്ളി സ്വാഗതവും ട്രഷറര്‍ ബിജു വെണ്മണി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top