മുജീബ് ഉപ്പട ലാന്റേൺ ക്ലബ്ബ് പ്രസിഡന്റ്

റിയാദ്: കാല്‍പ്പന്ത് പ്രേമികളുടെ കൂട്ടായ്മ ലാന്റേൺ എഫ് സിയ്ക്ക് പുതിയ നേതൃത്വം. സുലൈ വിശ്രമ കേന്ദ്രത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് അസീസ് മാവൂര്‍, സൈഫു കരുളായി എന്നിവര്‍ നേതൃത്വം നല്‍കി. മുജീബ് ഉപ്പട അധ്യക്ഷത വഹിച്ചു. ശമീജ് പെരിന്തല്‍മണ്ണ ആമുഖ പ്രഭാഷണം നടത്തി. വരവ് ചിലവ് കണക്ക് ആബിദ് പാണ്ടിക്കാട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മുജീബ് ഉപ്പട (പ്രസിഡന്റ്), നാസര്‍ മൂച്ചിക്കാടന്‍ (ജന. സെക്രട്ടറി),
ശഹീര്‍ പെരിന്തല്‍മണ്ണ (വൈസ് പ്രസിഡന്റ്), സമീര്‍ പെരിന്തല്‍മണ്ണ, ഷാജി അരീക്കോട്, സലീം പാവറട്ടി (സെക്രട്ടറിമാര്‍), റമീസ് വാഴക്കാട്, ഫവാസ് എടവണ്ണ, അബ്ദുല്‍ ഹക്കീം ചെര്‍പ്പുളശ്ശേരി (ടീം മാനേജര്‍), ജംഷി ചുള്ളിയോട് (ടീം കോ ഓര്‍ഡിനേറ്റര്‍), ആബിദ് പാണ്ടിക്കാട് അലി അസ്‌ക്കര്‍ (ടീം കോച്ച്), എന്നിവരെ തെരഞ്ഞെടുത്തു.

ക്ലബ്ബ് കുടുംബ അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. സമാപന പരിപാടി റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര ഉദ്ഘാടനം ചെയ്തു. ജുനൈസ് വാഴക്കാട്, ജനീദ് കളിക്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ യൂത്ത് ഇന്ത്യാ കപ്പ് ജേതാക്കളായ ടീം അംഗങ്ങള്‍ക്ക് ഉപഹാരവും സമ്മാനിച്ചു. റമീസ് വാഴക്കാട് സ്വാഗതവും സമീര്‍ മണ്ണാര്‍മല നന്ദിയും പറഞ്ഞു.

Leave a Reply