റിയാദ്: വെറുപ്പിനെ ആയുധമാക്കി ഫാസിസം ഭരിക്കുന്ന കാലത്ത് രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാന്‍ മുഖം മറയ്ക്കാതെ ബില്‍ക്കിസ് ബാനു നടത്തിയ നിയമ പോരാട്ടമാണ് യഥാര്‍ത്ഥ നാരീശക്തിയെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സ്‌റ്റേറ്റ് പ്രസിഡന്റ് വി എ ഫായിസ.
ബില്‍ക്കിസ് ബാനു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രവാസി വെല്‍ഫെയര്‍ റിയാദ് വനിതാ വിഭാഗം സംഘടിപ്പിച്ച ചര്‍ച്ചാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഷഹനാസ് സഹില്‍ അദ്ധ്യക്ഷത വഹിച്ചു.
ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലെ കുറ്റകൃത്യങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരമായ പീഡനത്തിനും അക്രമത്തിനും ഇരയായ ബില്‍ക്കീസ് ബാനുവിന്റെ നിയമപോരാട്ടത്തിനും നിശ്ചയദാര്‍ഢ്യത്തിനും ലഭിച്ച അംഗീകാരമാണ് സുപ്രീം കോടതി വിധി എന്നും കൂട്ടിച്ചേര്‍ത്തു. ഫാഷിസ്‌റ് ഭരണകൂടം കേസ് അട്ടിമറിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടും നീതിക്കു വേണ്ടി ഒരു 21കാരി നടത്തിയ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന നിയമ പോരാട്ടം ഇന്ത്യന്‍ നീതി ന്യായ വ്യവഹാരത്തിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരു ഏടാണെന്ന് പ്രവാസി വെല്‍ഫെയര്‍ റിയാദ് സെക്രട്ടറി ഷഹനാസ് സഹില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നീതി പീഠത്തില്‍ വിശ്വാസം നഷ്ടപെട്ടിട്ടില്ലാത്ത ജനതയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബില്‍ക്കിസ് ബാനു കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ ഇടപെടല്‍ എന്ന് വിലയിരുത്തി.
പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക ജസീറ അജ്മല്‍ ‘ബില്‍ക്കിസ് ബാനു താണ്ടിയ കനല്‍ വഴികള്‍’ എന്ന വിഷയവും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സഫ ഷൗക് ‘നാരീശക്തിക്കൊപ്പം-മോദി സത്യമോ മിഥ്യയോ’ എന്ന വിഷയവും അവതരിപ്പിച്ചു. വിമന്‍ ജസ്റ്റിസ് സ്‌റ്റേറ്റ് സെക്രട്ടറി റുക്‌സാന ഇര്‍ഷാദ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സംഘടന നാട്ടില്‍ നടത്തുന്ന ഇടപെടലുകള്‍ അവതരിപ്പിച്ചു. ഹസ്‌ന അയൂബ്ഖാന്‍ ഗാനം ആലപിച്ചു. പ്രവാസി വെല്‍ഫെയര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റീ അംഗങ്ങളായ ആയിഷ ടി.പി സ്വാഗതവും അഫ്‌നിത അഷ്ഫാഖ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.