Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

അന്‍സിബ, സുരഭി, സ്റ്റീഫന്‍, രഞ്ജിനി, സയനോര ഉള്‍പ്പെടെ ഒരു ഡസന്‍ കലാകാരന്‍മാര്‍ റിയാദില്‍

റിയാദ്: കൊവിഡാനന്തരം സൗദി അറേബ്യയിലെ സാംസ്‌കാരിക രംഗം വീണ്ടും സജീവമാകുന്നു. സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഒരു ഡസനിലധികം കേരളത്തില്‍ നിന്നുളള കലാകാരന്‍മാര്‍ സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ റിയാദില്‍ കലാവിരുന്നൊരുക്കും. വിവിധ പ്രവാസി കൂട്ടായ്മകളാണ് സംഘാടകര്‍.

സെപ്തംബര്‍ 16ന് സൗദി കലാസംഘ നടത്തുന്ന റിയാദ് ബീറ്റ്‌സ് പരിപാടിയില്‍ ചലചിത്ര താരം അന്‍സിബ ഹസന്‍ പങ്കെടുക്കും. സെപ്തംബര്‍ 23ന് ബ്രൗണ്‍ ബാന്റ് ഈവന്റ്‌സ് ഒരുക്കുന്ന സ്റ്റീഫന്‍ ലൈവ് ഷോയില്‍ സ്റ്റീഫന്‍ ദേവസ്യ ഉള്‍പ്പെടെ പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും.

കൊടുങ്ങല്ലൂര്‍ എക്‌സ്പ്പാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (കെഇഎ) സെപ്റ്റംബര്‍ 29ന് അല്‍ ഖൈര്‍ റോഡിലെ അല്‍ ഒവൈദ ഫാമില്‍ മുസ്‌രിസ് സ്റ്റര്‍ നൈറ്റ് സംഘടിപ്പിക്കും. പിന്നണി ഗായിക രഞ്ജിനി ജോസ്, സിനിമാ താരവും നര്‍ത്തകിയുമായ കൃഷ്ണപ്രഭ,

നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി, ശ്യംലാല്‍ കോഴിക്കോട്, മനോജ് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കലാ പരിപാടികള്‍ അരങ്ങേറും.

കണ്ണൂര്‍ എക്‌സ്പാര്‍റ്റിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിയോസ്) പതിനൊന്നാം വാര്‍ഷികം ആഘോഷികം സ്‌പെതംബര്‍ 30ന് എക്‌സിറ്റ് 30 അല്‍ അംബ്രടോറ ഓഡിറ്റോറിയത്തില്‍ നടക്കും. പിന്നണി ഗായിക സയനോര ഫിലിപ്പ്, നസീര്‍ മിന്നലെ എന്നിവര്‍ ഗാനസന്ധ്യക്ക് നേതൃത്വം നല്‍കും.

നവോദയ സാംസ്‌കാരിക വേദി പതിമൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ നഞ്ചിയമ്മ, സുരഭി ലക്ഷ്മി എന്നിവര്‍ റിയാദിലെത്തും. ഒക്ടോബര്‍ 21 വെള്ളി വൈകുന്നേരം റിയാദ് അല്‍ഹൈര്‍ റോഡിലെ അല്‍ഒവൈദ ഫാമിലെ തുറന്ന വേദിയിലാണ് പരിപാടികള്‍. വിനോദ് കോവൂര്‍, കബീര്‍ തുടങ്ങി ‘എ80 മൂസ ടിം’ അവതരിപ്പിക്കുന്ന മ്യൂസിക്‌സ് ആന്‍ഡ് കോമഡി ഷോയാണ് മുഖ്യ പരിപാടി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top