Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

റിയാദ്: മലപ്പുറം സ്വദേശിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ തൂത ചുണ്ടംപറ്റ സൈതലവി (52) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. താമസ സ്ഥലത്തിനടുത്തു സ്വന്തം വാഹനത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

റിയാദ് കെഎംസിസി മുറൂജ് ഏരിയ സെക്രട്ടറിയും റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് വളണ്ടിയറുമായ ഷബീര്‍ കളത്തില്‍ കട്ടുപ്പാറയുടെ ഭാര്യ പിതാവാണ്. മരണ വിവരം അറിഞ്ഞ് ജിദ്ദയിലുള്ള സഹോദരന്‍ സലീം റിയാദില്‍ എത്തി.

പിതാവ്: അലി, മാതാവ്: സൈനബ, ഭാര്യ: സജ്‌ന, മക്കള്‍: ഷഹന ഷെറിന്‍, ഷഹനാദ്, ഷിബിയാസ് നിയമ നപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top