Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

അല്‍ ഹസ്സയില്‍ റൊട്ടി വിതരണ വാഹനം കത്തി മലയാളി യുവാവ് മരിച്ചു

അല്‍ ഹസ്സ: ഓടിക്കോണ്ടിരുന്ന വാനില്‍ അഗ്‌നിപടര്‍ന്ന് മലയാളി യുവാവ് മരിച്ചു. റൊട്ടി വിതരണം ചെയ്യുന്ന വാന്‍ ഓടിച്ചിരുന്ന കോഴിക്കോട് കൂട്ടാലിട നടുവണ്ണൂര്‍ നടുക്കണ്ട വീട്ടില്‍ മുഹമ്മദ് അജ്മല്‍ (27) ആണ് മരിച്ചത്. അല്‍ ഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഡിഎന്‍എ പരിശോധനകള്‍ക്കായി കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

അല്‍ ഹസ്സയിലെ ബേക്കറിയില്‍ സെയിത്സ്മാനായി 9 മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്. അബ്ദുല്‍ അസീസ് റസിയ ദമ്പതികളുടെ മകനാണ്. ഡിഎന്‍എ പരിശോധക്കായി സഊദിയിലുളള രക്ത ബന്ധുക്കളോ നാട്ടില്‍ നിന്ന് മാതാപിതാക്കളോ എത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top