Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

മക്കയില്‍ കെട്ടിടത്തില്‍ അഗ്‌നിബാധ; മലയാളി ഉള്‍പ്പെടെ മൂന്ന് മരണം

മക്ക: താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ പുക ശ്വസിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ ബീരിച്ചേരി വിപിഎം ഹൗസില്‍ പഴയ പട്ടില്ലത്ത് മുഹമ്മദ് കുഞ്ഞി (56) ആണ് മരിച്ച മലയാളി. മറ്റ് രണ്ടുപേര്‍ ബംഗ്‌ളാദശ് പൗരന്‍മാരാണ്. മക്ക അസീസിയ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിക്കു സമീപം ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ അപ്രതീക്ഷിതമായി അഗ്‌നിപടരുകയായിരുന്നു.

ഇവര്‍ താമസിച്ച മുറിയിലെ താഴെ നിലയിലാണ് അഗ്‌നിപടര്‍ന്നത്. പുക രൂക്ഷമായതോടെ സഹോദരനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. സഹോദരന്‍ രക്ഷപ്പെടാന്‍ നിര്‍ദേശിച്ചെങ്കിലും അതിവേഗം പടര്‍ന്ന പുക ജീവന്‍ കവരുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഒരു ബംഗ്‌ളാദേശ് പൗരന്‍ എയര്‍ കണ്ടീഷനര്‍ വിന്‍ഡോ വഴി ചാടി രക്ഷപ്പെടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

കെഎംസിസി ഉള്‍പ്പെടെയുള്ള സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മുഹമ്മദ് കുഞ്ഞി. ഇന്നലെ ഇഷാ നമസ്‌കാരാനന്തരം മസ്ജിദുല്‍ ഹറമില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ശറായ ഖബര്‍ സ്ഥിനില്‍ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ മയ്യിത്ത് ഖബറടക്കി. പരേതനായ എം.ടി. അമീര്‍ അലിയുടെയും പി.പി. സഫിയത്തിന്റെയും മകനാണ്. ഭാര്യ: വി.പി.എം. ഷാഹിന. മക്കള്‍: ശാമില്‍, മിഷാല്‍. സഹോദരങ്ങള്‍: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top