Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

എംഇഎ കോളെജ് അലുംനി കുടുംബ സംഗമം

റിയാദ്: എംഇഎ എഞ്ചിനീയറിംഗ് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ പ്രഥമ പ്രവര്‍ത്തക സമിതി ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. എക്‌സിറ്റ് 18 സദാ കമ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളും അലുംനി കൂടുംബങ്ങളും പങ്കെടുത്തു. പ്രസിഡന്റ് മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു.

കേരള എഞ്ചിനീയറിംഗ് ഫോറം പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. കെഇഎഫ് സെക്രട്ടറി മുഹമ്മദ് ഹഫീസ് ആശംസകള്‍ നേര്‍ന്നു. അലുംനി കമ്മിറ്റിയുടെ ഭാവി പദ്ധതികള്‍ വൈസ് പ്രസിഡന്റ് ലബീബ് ആനമങ്ങാടന്‍, സെക്രട്ടറി ഉസ്മാന്‍ മേലാറ്റൂര്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ബാസിം, ട്രഷറര്‍ അനസ് തയ്യില്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജസീം ആര്യാട്ടില്‍ എന്നിവര്‍ വിശദീകരിച്ചു. ലേഡീസ് വിംഗ് കോര്‍ഡിനേറ്റര്‍ ഹാമിദ ഷെറിന്‍ നന്ദി പറഞ്ഞു.

വൈസ് പ്രസിഡന്റ് സമീറലി, മീഡിയ ആന്റ് പി ആര്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് നിയാസ്, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റിയാസ്, ജൂനൈസ് തങ്ങള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ കലാ, കായിക, വിനോദ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികള്‍ക്കു ഉപഹാരവും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top