Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

‘മൈത്രി കാരുണ്യ ഹസ്തം’ അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കരുനാഗപ്പളി: റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ‘മൈത്രി കാരുണ്യഹസ്തം’ പദ്ധതിയിലൂടെ ഇരുപത് ലക്ഷം രൂപയുടെ ധന സഹായം വിതരണം ചെയ്യും. കരുനാഗപ്പള്ളി താലൂക്കിലെ 200 അര്‍ബുദ രോഗികള്‍ക്കു പതിനായിരം രുപ വീതം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2025 ഏപ്രില്‍ 26 ശനി ഉച്ചക്ക് 2ന് കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി ഗംഗാധരന്‍ ‘ക്യാന്‍സറിനെ പേടിക്കണ്ട’ എന്ന വിഷയം അവതരിപ്പിക്കും. സംശയ നിവാരണത്തിനും അവസരവും ഉണ്ടായിരിക്കും. സാംസ്‌ക്കാരിക പരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ധന സഹായ വിതരണോ്വ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് എം.പി നിര്‍വ്വഹിക്കും. മുഖ്യപ്രഭാഷണം സി.ആര്‍ മഹേഷ് എം.എല്‍.എ നിര്‍വ്വഹിക്കും. എംഎല്‍എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരും പങ്കെടുക്കും.

നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ്, മുന്‍ എംനി അഡ്വ. എ എം ആരിഫ്, ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന്‍, സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ നസീര്‍ വെളിയില്‍, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വ്യാവസായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മാനിച്ച് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ ഫിറോസ് നല്ലാന്തറയില്‍, ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജിം ഡയറക്ടര്‍ മദനന്‍ പിള്ള എന്നിവരെ ചടങ്ങില്‍ ആദരിക്കും.

റിയാദിലെ കരുനാഗപ്പള്ളി താലൂക്കു നിവാസികളുടെ കൂട്ടായ്മ മൈത്രി 2005ലാണ് രൂപീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ കണ്‍വീനറും അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയര്‍മാന്‍ ബാലുക്കുട്ടന്‍, ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റ് നാസര്‍ ലെയ്‌സ്, മൈത്രി മുന്‍ പ്രസിഡന്റ് നൗഷാദ് ഫിദ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top