
റിയാദ്: മത നിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര. പഹല്‍ഗാം തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍വെടിഞ്ഞ നിരപരാധികളായ സഹോദരങ്ങളുടെ വേര്‍പാടില്‍ പ്രണാമം അര്‍പ്പിച്ച് റിയാദ് ഒഐസിസി സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ പ്രതിജ്ഞാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ വര്‍ഗ്ഗിയ തീവ്രവാതമായാലും ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രവര്‍ത്തനമായാലും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമാണന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രിയ സഹോദരങ്ങള്‍ക്ക് യോഗം ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഒഐസിസി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സലീം അര്‍ത്തിയില്‍,മാള മുഹിയിദ്ദീന്‍ ഹാജി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാര്‍ക്കാട്, ഷുക്കൂര്‍ ആലുവ,അമീര്‍ പട്ടണത്ത്,നിഷാദ് ആലംങ്കോട്, ഷാനവാസ് മുനമ്പത്ത്, ഹക്കീം പട്ടാമ്പി, നാദിര്‍ഷാ റഹിമാന്‍,അശ്‌റഫ് മേച്ചേരി, വനിതാവേദി സെക്രട്ടറി സ്മിത മുഹിയിദ്ദീന്‍ ജില്ലാ പ്രസിഡന്റ് ഒമര്‍ ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വിവിധ ജില്ലാ ഭാരവാഹികളായ മൊയ്തീന്‍ മണ്ണാര്‍ക്കാട്, അലി ആലുവ, അന്‍സാര്‍ വര്‍ക്കല, അന്‍സായി ഷൗക്കത്ത്, സൈനുദ്ദീന്‍ വല്ലപ്പുഴ, ജംഷി ചെറുവണ്ണൂര്‍, വൈശാഖ് അരൂര്‍, നേവല്‍ തൃശൂര്‍, ഷംസീര്‍ പാലക്കാട്, സിദ്ദീഖ് പന്നിയങ്കര തുടങ്ങിയവര്‍നേതൃത്വംനല്‍കി. സെക്രട്ടറി റഫീഖ് വെമ്പായം സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.