Sauditimesonline

watches

നന്മ യാത്രയയപ്പും സമ്മര്‍ ക്യാമ്പും

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷെഫീഖ് മുസ്ല്യാര്‍ക്ക് പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി യാത്രയയപ്പ് നല്‍കി. കൂട്ടായ്മയുടെ ഹ്യൂമാനിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

റിയാദ് സുലൈ എക്‌സിറ്റ് 18 ലെ ഹൈഫ വിശ്രമകേന്ദ്രത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനംരക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീര്‍ഹുസ്സൈന്‍ ഐ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഷെഫീഖിനുള്ള ഉപഹാരം സത്താര്‍ ഓച്ചിറ സമ്മാനിച്ചു.

അഖിനാസ് എം കരുനാഗപ്പള്ളി, ദില്‍ഷാദ് കൊല്ലം, സത്താര്‍ മുല്ലശ്ശേരി, അഷ്‌റഫ് മുണ്ടയില്‍, മുഹമ്മദ് സുനീര്‍, റിയാസ് സുബൈര്‍, നിയാസ് തഴവ, നവാസ് ലത്തീഫ്, ഷഹിന്‍ ഷാ, റിയാസ് വഹാബ്, നൗഫല്‍ തുരുത്തിയില്‍, സുല്‍ഫിക്കര്‍, സക്കീര്‍ വവ്വാക്കാവ്, കാസിം കുഞ്ഞ്, നസീര്‍ (ഹാജന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ മൈനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ മുനീര്‍ മണപ്പള്ളി നന്ദിയും പറഞ്ഞു.

നിര്‍വാഹക സമിതി യോഗം പുതിയ ഹ്യൂമാനിറ്റി കണ്‍വീനറായി റിയാസ് സുബൈറിനെയും ജോ. കണ്‍വീനറായി നൗഫല്‍ തുരുത്തിയിലിനെയും തെരഞ്ഞെടുത്തു. നന്മ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി വിവിധ വിനോദ പരിപാടികളോടെ സമ്മര്‍ ക്യാമ്പും നടന്നു. ഷെമീര്‍ അബ്ദുല്‍ റഷീദ്, മുസ്തഫ അമീന്‍, സിയാദ് തേവലക്കര, ഹാരിസ് തേവലക്കര, സജാദ്, ഷംനാദ് ഷംസുദ്ദീന്‍, ഷരീഫ് മൈനാഗപ്പള്ളി , ഷിനു, ഫഹദ്, അദീപ്, ഷെഫീക്ക് തഴവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top