Sauditimesonline

NIKHILA
കനലില്‍ തെളിയുന്ന ആത്മദര്‍ശനങ്ങള്‍

വൃക്ഷത്തൈകള്‍ നട്ട് കേളി കുടുംബവേദി

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ കുടുംബവേദി കുട്ടികള്‍ വൃക്ഷതൈകള്‍ നട്ടു. നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ‘നാടാകെ നവകേരളം പച്ചത്തുരുത്ത് ‘ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു പരിപാടി.

പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ഒരുക്കിയ പരിപാടി കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് നേതൃത്വം നല്‍കി. സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫസീല നസീര്‍, നസീര്‍ മുള്ളൂര്‍ക്കര, വിനോദ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സന്ധ്യ രാജ്, ജയരാജ്, ഗീത ജയരാജ്, അംഗങ്ങളായ ഗിരീഷ് കുമാര്‍, വിദ്യ ഗിരിഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top