അല്‍ ഖോബാര്‍: പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബ് സല്‍ക്കാര മലബാര്‍ യുണൈറ്റഡ് എഫ് സിയുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. അല്‍ ഖോബാര്‍ സല്‍ക്കാര റെസ്റ്റാറ്റന്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗായകരായ കണ്ണൂര്‍ ഷെരീഫ്, ഫാസില ബാനു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ജനറല്‍ സെക്രട്ടറി സനൂപ് കൊണ്ടോട്ടി, സല്‍ക്കാര ഗ്രൂപ്പ് ഓപറഷന്‍സ് മാനേജര്‍ അബ്ദുല്‍ സമദ് എന്നിവരും മലബാര്‍ യുണൈറ്റഡ് എഫ് സി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
പുതിയ ജേഴ്‌സി ടീം ക്യാപ്റ്റന്‍ സൈനുല്‍ ആബിദിന്‍ കണ്ണൂര്‍ ഷെരീഫില്‍ നിന്നും ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് അഫ്താബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോ: സെക്രട്ടറി സഹല്‍ മാവൂര്‍ സ്വാഗതവും ട്രഷറര്‍ ഫവാസ് തൈക്കണ്ടിയില്‍ നന്ദിയും പറഞ്ഞു. ആസിഫ് മേലങ്ങാടി, മുഹമ്മദ് അഷ്‌റഫ് പട്ടാമ്പി, ഹരിന്‍കുമാര്‍ ചന്ദ്രോത്, റഫീഖ്, ജൈസല്‍ മാവൂര്‍, സഊദ് ചുണ്ടക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.