റിയാദ്: മുസാഹ്മിയ കെഎംസിസി ജനറല്‍ ബോഡി യോഗം വിപുലമായ പരിപാടികളോടെ നടന്നു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഥ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെഎംസിസി എറണാകുളം ജില്ലാ ട്രഷറര്‍ അബ്ദുല്‍ ജലീല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി ഷാഹുല്‍ കുറ്റാളൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കുഞ്ഞലവി ഹാജി, അബ്ദുള്ള വേങ്ങര (രക്ഷാധികാരികള്‍), ഇബ്രാഹിം വാഴമ്പ്രം (പ്രസിഡന്റ്), ഹബീബ് ഉള്ളണം, മുഹമ്മദലി ഒതുക്കുങ്ങല്‍, റിയാസ് കോഴിക്കോട്, മുസ്തഫ വേങ്ങര, ബഷീര്‍ വേങ്ങര (വൈസ് പ്രസിഡന്റുമാര്‍), കെ കെ സുബൈര്‍ ചുഴലി (ജനറല്‍ സെക്രട്ടറി), ശരീഫ് മണ്ണാര്‍ക്കാട്, റാഷിദ് കോഴിക്കോട്, അശ്കര്‍ സുപ്പി ബസാര്‍, ഷാഹുല്‍ കുറ്റാളൂര്‍ (സെക്രട്ടറിമാര്‍), ആബിദ് പുത്തൂര്‍ (ട്രഷറര്‍), യൂസഫ് കുന്നം പള്ളി (ചാരിറ്റി കണ്‍വീനര്‍), ഷെഫീക്ക്‌പെരിന്തല്‍മണ്ണ, മുഹമ്മദ് ജാസിര്‍ പി, സിദ്ധീഖ് (ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് വിങ്), റഫീഖ് വേങ്ങര, നുസൈഫ് അലനല്ലൂര്‍ (സൈബര്‍ വിംഗ്). മുപ്പത് അംഗ പ്രവര്‍ത്തകസമിതിയേയും തെരഞ്ഞെടുത്തു. കെഎംസിസി മുസാഹ്മിയ പുനസംഘടനക്ക് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാവ് ജലീല്‍ തിരൂര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.