Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

സൗദിയില്‍ പുതിയ ആറ് മേഖലകളില്‍ സ്വദേശിവത്ക്കരണം


റിയാദ്: സൗദി അറേബ്യയില്‍ പുതുതായി ആറ് മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ലോയേഴ്‌സ ഓഫീസുകളിലെ വിവിധ തസ്തികകള്‍, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസ് ജീവനക്കാര്‍, റിയല്‍ എസ്‌റ്റേറ്റ്, സിനിമാ വ്യവസായം, ഡ്രൈവിംഗ് സ്‌കൂള്‍, ടെക്‌നിക്കല്‍ ആന്റ് എഞ്ചിനീയറിംഗ് മേഖലയിലെ വിവിധ തസ്തികകള്‍ എന്നിവയാണ് സ്വദേശിവത്ക്കരിക്കുന്നത്. ഈ മേഖലയിലെ സ്വദേശിവത്ക്കരണം 40,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. ഈ വര്‍ഷം വിവിധ മേഖലകളില്‍ 2.03 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

2019 ജനുവരിയില്‍ രാജ്യത്തെ 12 മേഖലകളില്‍ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഇതിനു പുറമെ എട്ട് മേഖലകള്‍ കൂടി സ്വദേശിവത്ക്കരണത്തിന് നിര്‍ദേശം നല്‍കി. ഇതോടെ ചെറുകിട വ്യവസായ-വാണിജ്യ രംഗത്തെ 20 മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി വരുകയാണ്. ഇതിനിടെയാണ് പുതിയ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചിട്ടുളളത്.
കമ്യൂണിക്കേഷന്‍-ഐടി രംഗത്ത് 25 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വന്നു. ഇതിന് പുറമെ അക്കൗണ്ടന്റ്, ഓഡിറ്റിംഗ് രംഗത്തും നിരവധി തസ്തികകളാണ് സ്വദേശിവത്ക്കരിച്ചത്, ഡെലിവറി ആപ് സര്‍വീസ് മേഖല, മിനി ട്രക്-ഡലിവറി വാന്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവത്ക്കരണം നടത്തുന്നത് സംബന്ധിച്ച ഗൗരവമായ പഠനങ്ങളും രൂപരേഖയുമാണ് തയ്യാറായി വരുന്നത്. രാജ്യം അതിവേഗം വികസന പാതയില്‍ കുതിക്കുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കാനുളള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top