
റിയാദ്: സൗദിയിലെത്താന്‍ ക്വാറന്റൈന്‍ പാക്കേജ് സംഘടിപ്പിക്കുന്നവര്‍ യാത്ര റദ്ദാക്കിയാല്‍ പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. നേരത്തെ ബഹ്‌റൈന്‍ വഴി സൗദിയിലെത്താന്‍ സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ ബഹ്‌റൈന്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ യാത്ര റദ്ദാക്കി. എന്നാല്‍ അഡ്വാന്‍സ് നല്‍കിയവര്‍ക്കും മുഴുവന്‍ പണം നല്‍കി യാത്രക്ക് ബുക് ചെയ്തവര്‍ക്കും പണം മടക്കി നല്‍കുന്നില്ലെന്നാണ് പരാതി.

സൗദി, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ സിഐഎസ് (കോമണ്‍വെല്‍ത് ഇന്‍ഡിപെന്‍ഡന്റ് കണ്‍ട്രീസ്) രാജ്യങ്ങള്‍ വഴിയാണ് കേരളത്തില്‍ നിന്ന് ക്വാറന്റൈന്‍ പാക്കേജ് നടത്തുന്നത്.
എത്യോപ്യ, താന്‍സാനിയ, താഷ്‌കന്റ്, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ വഴി സൗദി, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ക്വാറന്റൈന്‍ പാക്കേജാണ് നിലവിലുളളത്. അതേസമയം, കൊവിഡ് വൈറസിന്റെ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണുളളത്. മാത്രമല്ല, അവസാന നിമിഷം യാത്രാ വിലക്ക് നേരിടുന്നതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
