Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

അഷറഫ് വടക്കേവിളയ്ക്ക് എന്‍ ആര്‍ കെ യാത്രയയപ്പ്

റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതുവേദി എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിളയ്ക്ക് യാത്രയയപ്പ്. യോഗം സിറ്റി ഫഌര്‍ സി ഓ ഓ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകനാണെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ടി ആര്‍ സുബ്രഹ്മണ്യന്‍ (കേളി), അബ്ദുല്ല വല്ലാഞ്ചിറ (ഓ ഐ സി സി), ജലീല്‍ തിരൂര്‍ (കെ എം സി സി), ശിഹാബ് കൊട്ടുകാട്, ജോണ്‍ ക്ലീറ്റസ്, സനൂപ് പയ്യന്നൂര്‍ (ഫോര്‍ക്ക), ബാബുജി (നവോദയ റിയാദ്), നവാസ് വെള്ളിമാടുകുന്ന് (ഫ്രണ്ട്‌സ് ക്രിയേഷന്‍സ്), വിനോദ് (ന്യൂ ഏജ്), ബിനു ധര്‍മരാജ് (റിയ) ഫൈസല്‍ പൂനൂര്‍ (എം ഇ എസ്), സുബൈര്‍ ഹുദവി (എസ് വൈ എസ്), ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം), രാമചന്ദ്രന്‍ (അറബ്‌കോ), നവാസ് ഒപ്പീസ് (റിയാദ് ടാകീസ്) അബ്ദുല്‍ അസീസ് മാസ്റ്റര്‍ ( ഐ സി എഫ് ) ജെറോം മാത്യു (പി ആര്‍ സി), സാബു ( ഷിഫാ മലയാളി സമാജം), ഡൊമിനിക് ( വേള്‍ഡ് മലയാളി ഫെഡറേഷന്‍), ഷാജി സോണ, റാഫി കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ നൗഷാദ് കോര്‍മത്തും സഹഭാരവാഹികളും എന്‍ ആര്‍ കെ യുടെ ഉപഹാരം അഷ്‌റഫ് വടക്കേവിളയ്ക്ക് സമ്മാനിച്ചു.

സലിം കളക്കരയുടെ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ നൗഷാദ് കോര്‍മത്ത് സ്വാഗതവും തെന്നല മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top