Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ലഹരി വിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ

റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ലഹരിവിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ സംഘടിപ്പിച്ചു. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് പ്രതിജ്‌യിലൂടെ വിളംബരം ചെയ്തത്. കേരളത്തിലെയും മിഡിലീസ്റ്റിലെയും വിവിധ സ്‌കൂളുകളും പ്രൊഫഷണല്‍ കോളെജുകളും കാമ്പയിനില്‍ പങ്കെടുത്തു.

റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പള്‍മാരായ മീരാ റഹ്മാന്‍, അസ്മ ഷാ, മുസ്തഫ (അലിഫ്‌സ്‌കൂള്‍), ഡോ.ഷൗക്കത് പര്‍വേസ് (അല്‍ യാസ്മിന്‍), ഗ്രേസ് തോമസ് (ന്യൂമിഡില്‍ഈസ്റ്റ്), ഷബാന പര്‍വീണ്‍ (മോഡേണ്‍ മിഡില്‍ഈസ്റ്റ്), മെയ്‌രജ് മുഹമ്മദ് ഖാന്‍ (ഡല്‍ഹിപബ്ലിക്‌സ്‌കൂള്‍), ആസിമ സലീം (യാര) എന്നിവര്‍ നേതൃത്വം നല്‍കി. ജിദ്ദ, ദമ്മാം, ജുബൈല്‍, ബുറൈദ എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ യഥാ ക്രമം പ്രിന്‍സിപ്പമാരായ മുസാഫര്‍ ഹസന്‍, മൊഹ് നാസ് ഫരീദ്, നൗഷാദ് അലി, ഡോ. ജമീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിജ്ഞ നടന്നു. ദമ്മാം അല്‍ മുന സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ഖാദര്‍, ഹെഡ്മാസ്റ്റര്‍ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

ഷാര്‍ജ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഡോ. മഞ്ജു റെജി, വൈസ്പ്രിന്‍സിപ്പള്‍ ഷിഫാന മുഹീസ്, അഡ്മിന്‍ മാനേജര്‍ സഫാ ആസാദ്, ഗള്‍ഫ് ഏഷ്യന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഡോ. നസ്രീന്‍ ബാനു, സി ഐ സി ഇ പ്രിന്‍സിപ്പള്‍ ജാഫര്‍ ഷെരീഫ് എന്നിവരും, പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സി പ്പള്‍ മുഹ്‌സിന്‍ കട്ടായത്ത്, അജ്മാനിലെ ഡല്‍ഹി പൈവ്രറ്റ് സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഡോ. വിശാല്‍ ഖത്തറിയ എന്നിവരും നേതൃത്വംനല്കി. യു എ ഇ യിലെ പരിപാടികള്‍ക്ക് റിസാ കോഡിനേറ്റര്‍ അഡ്വ. അസീഫ് മുഹമ്മദ് ചുക്കാന്‍ പിടിച്ചു.

കേരളത്തില്‍ ഇറാം അക്കാദമി ഓഫ് സ്‌പോര്‍ട്‌സ് എക്‌സലന്‍സ്, മറിയുമ്മാ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റൂഷനുകളിലും പ്രതിജ്ഞ നടന്നു. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍കോളേജില്‍ ഡീന്‍ ഡോ.ചന്രമോഹന്‍, ഡോ.ഷീല വാസുദേവന്‍, ഡോ. ബെന്നി, ഫ്രീസിയ ഹബീബ്, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയരുടെയും, കോഴിക്കോട് ജില്ലയിലെ ഹിമായത്തുല്‍ ഇസ്ലാം, പരപ്പില്‍ എംഎംവിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളില്‍ യഥാക്രമം പ്രിന്‍സിപ്പള്‍മാരായ മുഹമ്മദ് ബഷീര്‍, ടി പി ജലീല്‍, എന്‍ എസ് എസ് കോഡിനേറ്റര്‍മാരായ സര്‍ഷാര്‍ അലി, അബ്ദുല്‍ നാസര്‍ സി. പി എന്നിവരുടെയും, മലപ്പുറം ജില്ലയി ലെ വഴിപ്പാറ അല്‍ഫത്തഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഡയറക്ടര്‍ അബ്ദുല്‍ ഹക്കിം പ്രിന്‍സിപ്പല്‍ ഷാജി ഫൈസല്‍ എന്നിവരുടെയും നേതൃത്വത്തില്‍ പ്രതിജ്ഞ നടന്നു. റിസാ ഉത്തരമേഖലാ കോഡിനേറ്റര്‍ അബ്ദുല്‍ സലാം പി കെ കാമ്പയിന്‍ ഏകോപിപ്പിച്ചു.

സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ പദ്മിനി യു നായര്‍, സ്‌റ്റേറ്റ് കോഡിനേറ്റര്‍ കരുണാകരന്‍പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ, സോണല്‍ കണ്‍വീനര്‍മാരായ നൗഷാദ് ഇസ്മായില്‍, ഷമീര്‍ യുസഫ് എന്നിവര്‍ നേതൃത്വം നല്കി. ശിഹാബ്‌കൊട്ടുകാട്, ഇന്തോ-സൗദി മെഡിക്കല്‍ഫോറം വൈസ് പ്രസിഡന്റ് ഡോ. അന്‍വര്‍ ഖുര്‍ഷിദ് കാമ്പയിന്‍ പ്രചാരണത്തില്‍ പങ്കെടുത്തു. കൂടുതല്‍ കുടുംബങ്ങളിലേക്കും വിദ്യാര്‍ത്ഥികളിലേക്കും ലഹരി വിരുദ്ധ, കോവിഡ് പ്രതിരോധ സന്ദേശം എത്തിക്കുവാന്‍ കഴിഞ്ഞതായി റിസാകണ്‍വീനറും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. എസ്. അബ്ദുല്‍ അസീസും പ്രോഗ്രാം കണ്‍സള്‍റ്റന്റ് ഡോ. എ വി ഭരതനും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top