
റിയാദ്: ഇന്ത്യയിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റ്-യുജി എന്‍ട്രന്‍സ് പരീക്ഷ റിയാദില്‍ ജൂലൈ 17ന് നടക്കും. സൗദിയിലെ ഏക പരീക്ഷാ കേന്ദ്രം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഒരുക്കിയിട്ടുളളത്. ആദ്യമായാണ് നീറ്റ് പരീക്ഷക്ക് സൗദിയില്‍ കേന്ദ്രം അനുവദിക്കുന്നത്. 301 വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുളള പരീക്ഷയില്‍ റിയാദ് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 224 പെണ്‍കുട്ടികളും 77 ആണ്‍കുട്ടികളുമാണ്. വിദ്യാര്‍ഥികള്‍ രാവിലെ 11ന് മുമ്പ് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. 11.30 മുതല്‍ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ.

നീറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡിന്റെ രണ്ട് കോപ്പി പരീക്ഷാര്‍ഥികള്‍ കൊണ്ടുവരണം. ഇതില്‍ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ പതിക്കുകയും വേണം. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






