Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

നെസ്‌റ്റോ ഹൈപ്പറില്‍ 50 ശതമാനം വരെ വിലക്കിഴിവ്; കേക് ഡിസൈന്‍ മത്സരത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പറിന്റെ സൗദിയിലെ സ്‌റ്റോറുകളില്‍ 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ബേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുളള കേക് ഡിസൈന്‍ മത്സരം മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

റിയാദ്, ബുറൈദ, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളിലാണ് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചത്. ജൂലൈ 19 വരെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഓഫര്‍ ബാധകമാണ്. പലചരക്ക്, പ്രൊസസഡ് ഫുഡ്, പഴം, പച്ചക്കറി, മത്സ്യം, മാസം, റെഡിമെയ്ഡ്, ഫുട്‌വെയര്‍, അടുക്കള സാമഗ്രികള്‍, ക്ലീനിംഗ് മെറ്റീരിയല്‍, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി മുഴുവന്‍ ഉത്പ്പന്നങ്ങള്‍ക്കും ഓഫര്‍ ബാധകമാണ്.

റിയാദ് അസീസിയ, അല്‍ ഖോബാര്‍ എന്നീ നെസ്‌റ്റോ ഹൈപ്പറിന്റെ ശാഖകളിലാണ് കേക് ഡിസൈന്‍ മത്സരം, മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. ജൂലൈ 28ന് ഗ്രൂപ് എ, ആഗസ്ത് 11ന് ഗ്രൂപ് ബി, ആഗസ്ത് 18ന് ഗ്രൂപ് സി എന്നിങ്ങനെയാണ് മത്സരം നടക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും തെരഞ്ഞെടുക്കുന്ന 25 മത്സരാര്‍ഥികള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും. ഗ്രാന്റ് ഫിനാലെ ആഗസ്ത് 25ന് വൈകീട്ട് 7.30ന് അരങ്ങേറും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഐഫോണ്‍ 13 പ്രൊ സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ലെഡ് ടിവി സമ്മാനിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 25ന് മുമ്പ് കസ്റ്റമര്‍ സര്‍വീസ് ഡെസ്‌കുമായി ബന്ധപ്പെടണം. വനിതകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ മവസരം. പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനം വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top