
റിയാദ്: ജീവന്‍ ടിവി സൗദി ബ്യൂറോ ക്യാമറാമാന്‍ കബീര്‍ പാവുമ്പയുടെ പിതാവ് മരിച്ചു. കൊല്ലം പാവുമ്പ പള്ളിയുടെ വടക്കേതില്‍ (പൊക്കത്തില്‍) വീട്ടില്‍ ഖാദര്‍ കുഞ്ഞ് (66) ആണ് മരിച്ചത്. ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പാവുമ്പ മുസ്ലിം ജമായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്നു. മൃതദേഹം പാവുമ്പ മുസ്ലിം ജമായത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി. മക്കള്‍: കബീര്‍ പാവുമ്പ (റിയാദ്), സീനത്ത്, നിസാര്‍, ഷീജ, സജീര്‍ (ജിദ്ദ), ഹസീന, അന്‍സാര്‍ (റിയാദ്). മരുമക്കള്‍: അബ്ദുല്‍ സലാം, സജീര്‍, സലീന, ജന്നത്, സജി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.