Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

രമേശ് ചെന്നിത്തല ഫെബ്രുവരി21ന് റിയാദില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഒ.ഐ.സി.സി

റിയാദ്: ഓ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാം വാര്‍ഷിക സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 21ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തി നടക്കുന്ന സമ്മേളനത്തില്‍ സമകാലിക രാഷ്ട്രീയ സാഹചര്യം രമേശ് ചെന്നിത്തല വിശദീകരിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹത്തെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

വ്യവസായ, വാണിജ്യ രംഗത്ത് മികവു പുലര്‍ത്തിയ മൂന്നു പ്രമുഖര്‍ക്ക ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. റാഫി കൊയിലാണ്ടി, ഷാജു വാലപ്പന്‍, റഫീഖ് ഷറഫുദ്ദീന്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇവര്‍ക്ക് സമാപന പരിപാടിയില്‍ രമേശ് ചെന്നിത്തല ഓ.ഐ.സി.സി ഇന്‌ഡോ സൗദി ബിസിനസ്സ് എക്‌സലന്‌സ് അവാര്‍ഡ് സമ്മാനിക്കും. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടു മാസമായി ഗ്രാമഫോണ്‍ മാപ്പിളപ്പാട്ട് മത്സരം, മക്കാനി 2020 പാചക മത്സരം, സ്‌പോര്ട്‌സ് തുടങ്ങി നിരവധി പരിപാടികള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

റാഫി കൊയിലാണ്ടി, ഷാജു വാലപ്പന്‍, റഫീഖ് ഷറഫുദ്ദീന്‍

വെള്ളി വൈകുന്നേരം 6ന് കലാപരിപാടികള്‍ ആരംഭിക്കും. പിന്നണി ഗായകന്മാരായ ഫ്രാങ്കോ, ആസിഫ് കാപ്പാട് എന്നിവര്‍ നയിക്കുന്ന ഗാനമേള, റിയാദിലെ കലാകാരന്മാര്‍ ഒരുക്കുന്ന കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ അബ്ദുള്ള വല്ലാഞ്ചിറ, ജനറല്‍ സെക്രട്ടറി സജി കായംകുളം, ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റുമാരായ സലിം കളക്കര, മുഹമ്മദലി മണ്ണാര്ക്കാട്, കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര് ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top