Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഫോര്‍ക്ക ‘ഫോക്കസ് 2020’ ലീഡേഴ്‌സ് മീറ്റ്

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയനല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക) ‘ഫോക്കസ് 2020’ എന്ന പേരില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മാര്‍ച്ച് 6ന് നടക്കുന്ന മെഗാ ഈവന്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള ഉല്‍ഘാടനം ചെയ്തു. സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമ കാര്യങ്ങള്‍ എന്ന വിഷയം ദമ്മാം കോടതിയിലെ പരിഭാക്ഷകന്‍ മുഹമ്മദ് നജാത്തി അവതരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ സിദ്ധീഖ് തൂവൂരും തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അയൂബ് കരൂപടന്നയും ക്ലാസുകള്‍ നയിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, സനൂബ് പയ്യനൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര സാമുവല്‍, ലത്തീഫ് തെച്ചി, രാജന്‍ നിലമ്പൂര്‍, ഷിബു ഉസ്മാന്‍, സാബു കോട്ടയം, ഹമീദ് നഹ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് നജാത്തിക്കുളള ഉപഹാരം ചാരിറ്റി കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടിയും അയ്യൂമ്പ് കരുപടന്നയ്ക്കുളള ഉപഹാരം സെയത് മീഞ്ചന്തയും സിദ്ദീഖ് തൂവൂരിനുളള ഉപഹാരം ഷംസു പൊന്നാനിയും സമ്മാനിച്ചു. മുഹമ്മദ് നജാത്തി രചിച്ച ‘സൗദി പ്രവാസം ഒരു മുഖവുര’ ഫൈസല്‍ വടകരക്ക് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും കണ്‍വീനര്‍ റഹ്മാന്‍ മുനമ്പത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top