Sauditimesonline

SaudiTimes

ഒഐസിസി രാജീവ് ഗാന്ധി അനുസ്മരണം

റിയാദ്: ഇന്ത്യന്‍ യൂവതയെ വലിയ സ്വപ്നനങ്ങള്‍ കാണാന്‍ പഠിപ്പിച്ച വികസന നായകനായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്ന് ഒ ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രയപെട്ടു. മാനവ സമൂഹത്തിന്റെ ക്ഷേമമാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിന് ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ സ്വപ്നം കാണാന്‍ അദ്ദേഹം നടത്തിയ ആഹ്വനം സങ്കുചിത ചിന്തകള്‍ക്ക് എതിരായിരുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ രാജീവ് ഗാന്ധിയുടെ സംഭവനകളായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും നിലനിര്‍ത്താന്‍ ജീവന്‍ ബലിനല്‍കിയ നേതാവായിരുന്നു രാജീവ്ജിയെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണത്തില്‍ വൈസ് പ്രസിഡണ്ട് സലിം കളകര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി കെ. സി. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.

രഘുനാഥ് പറശിനികടവ്, നൗഫല്‍ പാലക്കാടന്‍, സിദ്ധിഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, നവാസ് വെള്ളിമാട്കുന്നു, ജില്ലാ നേതാക്കന്മാരായ സജീര്‍ പൂന്തുറ, ബഷീര്‍ കോട്ടയം, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷാജി മഠത്തില്‍, ജോബി പത്തനംതിട്ട, നാസര്‍ ലൈസ്, അലി ആലുവ, വിന്‍സെന്റ്, അന്‍സര്‍ വടശേരിക്കോണം, വിനീഷ് ഒതായി, വഹീദ് വാഴക്കാട്, സഞ്ജു അബ്ദുല്‍ സലാം, നാസ്സര്‍ വലപ്പാട്, ബനൂജ്, സാദിഖ് വടപുറം തുടങ്ങിയവര്‍ സംസാരിച്ചു. നിഷാദ് ആലംകോട് സ്വാഗതവും അബ്ദുല്ല വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top