Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

റസാക് തെക്കേപ്പുറത്തിന് യാത്രയയപ്പ്

ദമാം: നാലു പതിറ്റാണ്ടിലധികം സാമൂഹിക, സംസകാരിക, കായിക രംഗത്ത് സജീവ സാന്നിധ്യം റസാക് തെക്കേപ്പുറത്തിന് കലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറം യാത്രയയപ്പ് നല്‍കി. റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമിലെത്തിയ ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പള്‍ ഡൊ. ഇ. കെ. മുഹമ്മദ് ശാഫി കലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറത്തിന്റെ സാരഥി കൂടിയായ റസാക് തെക്കേപ്പുറത്തിന് ഉപഹാരം സമ്മാനിച്ചു. പ്രവാസ ജീവിതത്തില്‍ ലഭിച്ച സൗഹ്യദങ്ങളാണ് ഏറ്റവും വലിയ സമ്പാദ്യമെന്നും യൂസേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടില്‍ നിന്നു സഹകരണങ്ങള്‍ ഉണ്ടാകുമെന്നും റസാക് തെക്കേപ്പുറം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പി ടി അലവി, റഫീക് കൂട്ടിലങ്ങാടി, നാസര്‍ അണ്ടോണ, റഷീദ് ഉമ്മര്‍, ഒ.പി ഹബീബ്, ഫിറോസ് കോഴിക്കോട്, ആസിഫ് താനൂര്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, അസ് ലം ഫറോക്, ഷബീര്‍ ആക്കോട്, റഹ് മാന്‍ കാരയാട്, ജമാല്‍ വില്ല്യാപ്പള്ളി, മാലിക് മക്ബൂല്‍, ജംജൂം അബ്ദുല്‍ സലാം, മുജീബ് കളത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആലികുട്ടി ഒളവട്ടൂര്‍ സ്വാഗതവും നജീബ് അരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു.

ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ ആദ്യകാല സാരഥികളില്‍ ഒരാളായ റസാക് തെക്കേപ്പുറം സുനാമി ബാധിതരെ സഹായിക്കാന്‍ രൂപികരിച്ച ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) പ്രസിഡന്റായിരുന്നു. പിന്നീട് വിവിധ ക്ലബുകളുടെ നേത്യത്വത്തില്‍ ഡിഫ പുനരേകീകരിച്ചു. സംഘടനയുടെ രക്ഷാധികാരിയണ്. കോഴിക്കോട് ജില്ലയിലെ പ്രമുഖ ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. മക്കളായ വാസില്‍, ജുനൈദ്, അഖില്‍ എന്നിവര്‍ ഫുട്‌ബോള്‍ താരങ്ങളാണ്‌

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top