റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നര്‍ കാസിം പുത്തന്‍പുരക്കല്‍ ക്ലാസ്സ് നയിച്ചു. പുതിയ കാലഘട്ടത്തില്‍ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. വിവിധ പഠന കോഴ്‌സുള്‍, അതിന് ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍, അത്തരം കോഴ്‌സുകളില്‍ ചേരാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്ലാനിങ്ങ് ചര്‍ച്ച ചെയ്തു.
മാറിയ കാലത്തെ ജോലി സാധ്യതകള്‍, വ്യക്തിപരമായും തൊഴില്‍ പരമായുമുള്ള കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടതിന്റ ആവശ്യകത എന്നിവ മുതിര്‍ന്നവര്‍ക്കുള്ള സെഷനില്‍ വിശദീകരിച്ചു.
ബത്ഹ ക്ലാസിക് ഹാളില്‍ നടന്ന പരിപാടിയില്‍ കേളി മുഖ്യ രക്ഷാധികാരി കണ്‍വീനര്‍ കെ പി എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി ആര്‍ സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍ കൂട്ടായി, ജോസഫ് ഷാജി, കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കാസിം പുത്തന്‍പുരക്കലിന് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.