Sauditimesonline

SaudiTimes

പൈതൃക നഗരത്തിന് പ്രൗഢി ചാര്‍ത്തി ജിദ്ദ ബലദില്‍ ലുലു ശാഖ

ജിദ്ദ: സൗദിയുടെ ഷോപ്പിംഗ് ചരിത്രത്തില്‍ ലുലുവിന്റെ പുതിയൊരു നാഴികക്കല്ല് കൂടി. അതിവേഗം മുന്നേറുന്ന റീട്ടെയില്‍ ഷോപ്പിംഗ് ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ മുപ്പത്തൊന്നാമത് ഔട്ട് ലെറ്റ് പൈതൃകനഗരമായ ജിദ്ദ ബലദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുനെസ്‌കോ പൈതൃകനഗരപദ്ധതിയില്‍ ഇടം നേടിയ ജിദ്ദ ഹെറിറ്റേജ് സിറ്റിയ്ക്ക് പുതിയ മുഖമുദ്ര സമ്മാനിക്കുന്ന ലുലു എക്‌സ്പ്രസിന്റെ ഉദ്ഘാടനം നഗരസഭാ മേയര്‍ അഹമ്മദ് അബ്ദുല്‍ ഹാമിദ് അല്‍ സഹ്‌റാനി നിര്‍വഹിച്ചു.

ലുലുവിന്റെ മികവും മേന്മയും പുലര്‍ത്തുന്ന എക്‌സ്പ്രസ് ഔട്ട് ലെറ്റ്, പൈതൃക നഗരത്തിലെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം ഉന്നതവും ഉദാത്തവുമായ ഷോപ്പിംഗ് അനുഭവമായിരിക്കും സമ്മാനിക്കുക.

35,000 ചതുരശ്ര അടി വിസ്തൃതിയില്‍ വിശാലവും അത്യാധുനികവുമായ രീതിയില്‍ സജ്ജീകരിച്ച ബലദിലെ ലുലു എക്‌സ്പ്രസ് ശാഖയോടനുബന്ധിച്ച് 275 വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. പതിമൂന്ന് ചെക്കൗട്ട് കൗണ്ടറുകളുണ്ട്. ഫ്രഷ് പച്ചക്കറി, പഴവര്‍ഗങ്ങള്‍, ഗ്രോസറി, മല്‍സ്യ-മാംസോല്‍പന്നങ്ങള്‍, പൗള്‍ട്രി, ഫ്രഷ്, ഫ്രോസണ്‍ ഭക്ഷ്യോല്‍പന്നങ്ങള്‍, ജൈവവൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍,

സലാഡ് മധുരപാനീയങ്ങള്‍, പ്രീമിയം ഫ്രഷ് മീറ്റ് കട്ടുകള്‍ എന്നിവയ്ക്ക് പുറമെ ഗാര്‍ഹികോപകരണങ്ങള്‍, പെറ്റ് ഫുഡ് തുടങ്ങിയവയുടെ വില്‍പനസ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. സൗദിയില്‍ കൃഷി ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളുമുണ്ട്. ലുലു കണക്ട് എന്ന പേരിലുള്ള ഏരിയയില്‍ ഇലക്ട്രോണിക് സാമഗ്രികളുടെ അതിനൂതനമായ ഹബ്ബ് തന്നെയുണ്ട്. ഗേറ്റ് ടു മക്ക എന്ന പേര് കൂടിയുള്ള ബലദിലെത്തുന്ന ഉംറ, ഹജ് തീര്‍ഥാടകര്‍ക്കാവശ്യമുള്ള എല്ലാ വിധ വസ്തുക്കളും കുറഞ്ഞ നിരക്കില്‍ ലുലു എക്‌സ്പ്രസില്‍ ലഭ്യമാണ്.

സൗദി അറേബ്യയുടെ നഗരാസൂത്രണ പദ്ധതിയുടെയും അതിനൂതന വികസനത്തിന്റേയും ഒപ്പം നിലയുറപ്പിച്ചിട്ടുള്ള ലുലു ഗ്രൂപ്പ്, രാജ്യമെമ്പാടും പുതിയ ശാഖകള്‍ തുറക്കുന്നതിലൂടെ സൗദിയുടെ വികസനത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതായി ഉദ്ഘാടനച്ചടങ്ങില്‍ ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. പൈതൃകനഗരമായ ബലദിലെ ശാഖ തീര്‍ച്ചയായും ജിദ്ദയുടെ വികസനചരിത്രത്തില്‍ പുതിയ അധ്യായമാണ് രചിക്കുകയെന്ന് പ്രത്യാശിക്കുന്നതായും ഷഹീം മുഹമ്മദ് പറഞ്ഞു. സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളെ ഉദ്ദേശിച്ച് 2023 മേയ് 30 വരെ പ്രത്യേക ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു വെസ്‌റ്റേണ്‍ പ്രൊവിന്‍സ് റീജ്യനല്‍ ഡയരക്ടര്‍ റഫീഖ് മുഹമ്മദലിയും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top