റിയാദ്: സൗദി-ഇന്ത്യാ സാംസ്‌കാരിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സൗദിയും ഇന്ത്യയും ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദമാണ് സൂക്ഷിക്കുന്നത്. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ. സൗദിയില്‍ 28 ലക്ഷത്തിയലധികം ഇന്ത്യന്‍ പ്രവാസി സമൂഹമാണുളളത്. ഈ സാഹചര്യത്തില്‍ സാംസ്‌കാരിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണം ചെയ്യും.
സന്ദര്‍ശന വിസ, ട്രാന്‍സിറ്റ് വിസ എന്നിവക്കുളള പുതിയ മാനദണ്ഡങ്ങള്‍ക്കു മന്ത്രിസഭ അംഗീകാരവും നല്‍കി. റെയില്‍വേ ശൃംഖല ബന്ധിപ്പിക്കുന്നതിന് കുവൈത്തുമായി കരാര്‍ ഒപ്പുവെക്കാന്‍ ഗതാഗത മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
അറബ് മേഖലയില്‍ പബഌക് ഇലക്ട്രിസിറ്റി മാര്‍ക്കറ്റ് സ്ഥാപിക്കാനുളള കരാര്‍ ഒപ്പുവെക്കും. ഇതിനായി വൈദ്യുതി മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ നിയോഗിച്ചു. വിനോദ സഞ്ചാര സഹകരണത്തിന് ഒമാനുമായി ഒപ്പുവെച്ച സഹകരണ കരാറിന് മന്ത്രിസഭാ യോഗം അംഗീകാരവും നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.