കേരളാ ടൂറിസം വകുപ്പ് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ സംസ്ഥാനത്ത് എത്തിക്കാന്‍ ഒന്നും ചെയ്യു ന്നില്ലെന്ന് ആറ്റോ

ഇന്ത്യന്‍ പവലിയനില്‍ അറബ് സന്ദര്‍ശകരുടെ തിരക്ക്
റിയാദ്: വിനോദ സഞ്ചാര മേഖലയെ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര പ്രദര്‍ശനം ‘റിയാദ് ട്രാവല്‍ ഫെയര്‍-2023’ സമാപിച്ചു. ടൂറിസം, ട്രാവല്‍ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തുത്തു. കേരളത്തില്‍ നിന്നുളള 16 സ്ഥാപനങ്ങളുടെ പങ്കാളിത്തവും മേളയില്‍ ശ്രദ്ധനേടി.

റിയാദ് ട്രാവല്‍ ഫെയറിന്റെ പതിമൂന്നാമത് എഡിഷനാണ് റിയാദില്‍ സമാപിച്ചത്. 55 രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലധികം സ്ഥാപനങ്ങളാണ് റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യ ആതിഥ്യമരുളുന്ന ഏറ്റവും വലിയ ട്രാവല്‍ ഫൈയറാണിത്. ജിസിസ രാഷ്ട്രങ്ങള്‍ക്ക് പുറമെ ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, എത്യോപ്യ, തുര്‍ക്കി, ഖസാക്കിസ്ഥാന്‍, ശ്രീലങ്ക, മാല്‍ദ്വീവ്‌സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പല രാജ്യങ്ങളും പരമ്പരാഗത വസ്ത്രം ധരിച്ചും പൈതൃകം വിളംബരം ചെയ്തുമാണ് മേളയില്‍ പ്രദര്‍ശനം ഒരുക്കിയത്.

ഇന്ത്യന്‍ പവിലിയനില്‍ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ സന്ദര്‍ശിച്ചപ്പോള്‍
മലയാളികളുടെ നേതൃത്വത്തിലുളള അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (ആറ്റോ) പ്രതിനിധികളാണ് ഇന്ത്യന്‍ സംഘത്തിലുളളത്. കേരളത്തിലെ റിസോര്‍ട്ട്‌സ്, ആയുര്‍വേദ ആശുപത്രികള്‍ എന്നിവരുടെ പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്. കൊവിഡിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖല പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പ് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആറ്റോ ഭാരവാഹികളായ റഷീദ് കക്കാട്, തോമസ് ഖലീജ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെത്തുന്ന അറബ് സഞ്ചാരികളിലേറെയും സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ്. അതുകൊണ്ടുതന്നെ റിയാദ് ട്രാവല്‍ ഫെയറിന് ഏറെ പ്രാധാന്യമാണുളളത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് കഴിയുന്നില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എങ്കിലും നൂറുകണക്കിന് അറബ് സഞ്ചാരികളെ കേരളത്തെ പരിചയപ്പെടുത്തിയാണ് മടങ്ങുന്നതെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
