റിയാദ്: സുബൈര്‍കുഞ്ഞുഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടിയായ ‘റിസ’ മെയ് 27, 31 തീയതികളില്‍ വിവിധ പരിപാടികളോടെ ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നു. 27ന് ഉച്ചക്കു 2 മുതല്‍ റിയാദിലെ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിലാണ് പരിപാടി. നൂറു പേര്‍ക്ക് പുകയില ഉല്‍പ്പന്ന വര്‍ജന കണ്‍സലിംഗ്, പുകവലിയുടെ വിവിധ ദൂഷ്യങ്ങള്‍ എന്നിവ സംബന്ധിച്ച് സൗജന്യ ബോധവത്ക്കരണം നടത്തും. ‘ലഹരിമുക്ത കേരളം എന്റെ ദൗത്യം’ എന്ന വിഷയത്തില്‍ ടേബിള്‍ ടോക്ക്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. സൗദി ദേശിയ മയക്കുമരുന്നു നിയന്ത്രണ സമിതി പ്രതിനിധി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.