Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

ഡോ. സരിന് പാലക്കാട് കെഎംസിസി സ്വീകരണം

റിയാദ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണം നല്കി. ബത്ഹ കെഎംസിസി ഓഫീസില്‍ ‘ലെറ്റ്‌സ് ചാറ്റ് വിത് ഡോ. സരിന്‍’ എന്ന പേരിലായിരുന്നു സ്വീകരണം. എ യു സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മാമുക്കോയ തറമ്മല്‍ ഉദ്ഘാടനം ചെയ്തു.

ജില്ല മണ്ഡലം കെഎംസിസി നേതാക്കള്‍ ചേര്‍ന്ന് ഡോ. സരിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റങ്ങള്‍ക്കെതിരെ പ്രവാസലോകത്ത് കൂട്ടായ പ്രതിഷേധങ്ങള്‍ ഉയണമെന്ന് ഡോ. സരിന്‍ അഭിപ്രായപ്പെട്ടു. യു ഡി എഫ് രാഷ്ട്രീയത്തിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ചും ജനകീയ വിഷയങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ സ്വീകരിക്കേണ്ട പദ്ധതികളും ഡോ. സരിന്‍ വിശദീകരിച്ചു. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്കി.

സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂര്‍, സെക്രട്ടറി കെ ടി അബൂബക്കര്‍ നജീബ് നെല്ലാംങ്കണ്ടി, ഹനീഫ മൂര്‍ക്കനാട്, ജില്ലാ സെക്രട്ടറി സിറാജ് മണ്ണൂര്‍, ഒഐസിസി ജില്ല പ്രസിഡന്റ് ഫൈസല്‍ പട്ടാമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിവിധ മണ്ഡലം നേതാക്കളായ സീതിക്കോയ തങ്ങള്‍, സലിം മണ്ണുമ്മല്‍, എ കെ സുലൈമാന്‍, അബ്ദുല്‍ സലാം കോണിക്കഴി, ബാദുഷ ഷൊര്‍ണ്ണൂര്‍, പി വി മൊയ്ദീന്‍ കുട്ടി, അബൂബക്കര്‍ കൊറ്റിയോട്, അബൂതാഹിര്‍ ഒറ്റപ്പാലം, ബഷീര്‍ പനമണ്ണ, അഷ്‌റഫ് പാവുക്കോണം, നാസര്‍ പുളിക്കല്‍, റിയാസ് ചൂരിയോട്, ശിഹാബ് തങ്ങള്‍, മുത്തുക്കോയ തങ്ങള്‍, ശാക്കിര്‍ കെ എസ്, ഷിബിന്‍ മണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ശരീഫ് ചിറ്റൂര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ പൊന്നംകോട് നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top