Sauditimesonline

HOUSEDRIVER
പരീക്ഷ പാസ്സാകാതെ പറക്കാനാകില്ല; സൗദി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ്

പ്രസന്ന കുമാറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: രണ്ട് മാസം മുമ്പ് റിയാദില്‍ മരിച്ച തൃശ്ശൂര്‍ മണലൂര്‍ സ്വദേശി പ്രസന്ന കുമാറിന്റെ (63) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രസന്ന കുമാറിന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്.

32 വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എങ്കിലും തൊഴിലുടമയുടെ നിസഹകരം മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി. കുടുംബം നോര്‍ക്കയെ സമീപിക്കുകയും വിഷയത്തില്‍ ഇടപെടാന്‍ നോര്‍ക്ക കേളിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എംബസിയുടെ നിര്‍ദ്ദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ പൊലീസിന്റെയും കോടതിയുടെയും സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അല്‍ കുവയ്യ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. പ്രസന്ന കുമാറിന് ഭാര്യയും ഒരു മകനുമുണ്ട്. ഇന്ത്യന്‍ എംബസിയുടെ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top