റിയാദ്: മാറുന്ന ലോകക്രമത്തില്‍ പുതു തലമുറക്ക് ദിശാബോധം നല്‍കുന്ന ആശയങ്ങളുടെ സംഗമ വേദിയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യുനൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാം ക്രൈസിസ് മാനേജ്‌മെന്റ് ഓപറേഷന്‍ മാനേജറും വേള്‍ഡ് മലയാളി കൗണ്‍ഗില്‍ ഗ്ലോബല്‍ അംഗവുമായ ഡോ. മുരളി തുമാരുകുടി നേതൃത്വം നല്‍കിയ ‘ചായ് പേ ചര്‍ച്ച’ ആണ് വേറിട്ട സംവാദത്തിന് വേദിയായത്.
ശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍, പ്രകൃതി സംരക്ഷണം, കെറെയില്‍, പ്രവാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യുഎന്‍ തൊഴില്‍ സാധ്യതകള്‍, കേരളത്തിലെ മാലിന്യ പ്രശ്‌നം തുടങ്ങി നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ചോദ്യോത്തര പരിപാടി മൈമൂന അബ്ബാസ് നിയന്ത്രിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിലുളളവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
സ്വീകരണ യോഗത്തില്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ഷംനാസ് അയ്യൂബ് അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നൗഷാദ് ആലുവ, മുഹമ്മദലി മരോട്ടിക്കല്‍, സലാം പെരുമ്പാവൂര്‍, നാസര്‍ ലൈസ്, ഡൊമിനിക് സാവിയോ, ജാഫര്‍ ചെറ്റാലി. റാഫി കൊയിലാണ്ടി, ഷംനാദ് കുളത്തുപ്പുഴ, വല്ലി ജോസ്, അഞ്ജു അനിയന്‍, സബ്രീന്‍ ഷംനാസ്, ഹമാനി എന്നിവര്‍ ഡോ. തുമ്മാരുകുടിയെ പൂച്ചെണ്ട് സമ്മാനിച്ച് സ്വീകരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ പട്ടാമ്പി, അലി ആലുവ, ഷൈജു നിലമ്പൂര്‍, ജാനിഷ്, ജെറിന്‍, അന്‍സാര്‍ വര്‍ക്കല, റിജോഷ് കടലുണ്ടി, നാസര്‍ ലൈസ്, ജോസ് കടമ്പനാട്, നസീര്‍ ഹനീഫ, ജോസ് ആന്റണി, നിസാര്‍ പള്ളിക്കശ്ശേരി, ഇലിയാസ് കാസര്‍കോഡ്, നസീര്‍ ആലുവ, അന്‍ഷാദ് കോട്ടുക്കുന്നം എന്നിവ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.