Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

ക്യു.എച്ച്.എല്‍.സി അവാര്‍ഡ് ദാനസംഗമം

റിയാദ്: ഖുര്‍ആനും പ്രവാചക ജീവിതവും പഠിക്കുവാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാവണമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ക്വു.എച്ച്.എല്‍.സി അവാര്‍ഡ് ദാന സംഗമം ആഹ്വാനം ചെയ്തു. ദൈവിക സന്ദേശങ്ങളുടെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്തണം. അപ്പോഴാണ് സ്വന്തത്തിനും സമൂഹത്തിനും നന്മ ചെയ്യാന്‍ സാധ്യമാവുകയുളളൂ. ഖുര്‍ആന്‍ ഹദീസ് ലേണിങ് കോഴ്‌സിന്റെ ആറാം ഘട്ട ഫൈനല്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബത്ഹ സെന്ററില്‍ പരീക്ഷയെഴുതിയ മൂന്നാം റാങ്ക് ജേതാവ് മഅസൂമ പത്തൂര്‍, നാലാം റാങ്ക് ജേതാവ് റാഫിഅ ഉമര്‍, അഞ്ചാം റാങ്ക് ജേതാവ് സമീറ ഉണ്ണിപ്പോക്കര്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബത്ഹ സെന്ററില്‍ പരീക്ഷയെഴുതിയവര്‍ക്കും സംഗമത്തില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇസ് ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ആര്‍.ഐ.സി.സി ചെയര്‍മാന്‍ സുഫ് യാന്‍ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ ഉമര്‍ ഫാറൂഖ് മദനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അബ്ദുല്‍ മജീദ് ചെന്ത്രാപ്പിന്നി, മുനീര്‍ പാപ്പാട്ട്, ജാഫര്‍ പൊന്നാനി, മഹ് റൂഫ്തൃശൂര്‍, നൗഷാദ് അരീക്കോട്, ശിഹാബ് അലി മണ്ണാര്‍ക്കാട്, നബീല്‍ പയ്യോളി, ഫത്തഹുദ്ദീന്‍ കോയിവിള തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ബഷീര്‍ കുപ്പോടന്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി റിയാസ് ചൂരിയോട്, യാസര്‍ ബിന്‍ മുഹമ്മദ് അല്‍ ഹികമി, അബ്ദുല്ല വടകര തുടങ്ങിയവര്‍ സംസാരിച്ചു. ശുഹാദ് ബേപ്പൂര്‍, അബ്ദുസ്സലാം കൊളപ്പുറം, നൂറുദ്ദീന്‍ തളിപ്പറമ്പ്, അജ്മല്‍ കള്ളിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top