Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

സൗദിയില്‍ പുതിയ മൂന്ന് മന്ത്രാലയങ്ങള്‍

റിയാദ്: പുതിയ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് രൂപം നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. വിനോദ സഞ്ചാരം, നിക്ഷേപം, കായികം എന്നീ വകുപ്പുകള്‍ക്കാണ് പുതിയ മന്ത്രാലയം. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിനെ കായിക മന്ത്രിയായി നിയമിച്ചു. അഹ്മദ് അല്‍ ഖത്തീബ് ആണ് ടൂറിസം വകുപ്പ് മന്ത്രി. ഖാലിദ് അല്‍ ഫാലിഹിനെ നിക്ഷേപ മന്ത്രിയായും നിയമിച്ചു.

സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന് പകരമാണ് ടൂറിസം മന്ത്രാലയം. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപ മന്ത്രാലയമായും ജനറല്‍ സ്‌പോര്‍ട്ട് അതോറിറ്റി സ്‌പോര്‍ട്‌സ് മന്ത്രാലയമായും മാറ്റി. മീഡിയ വകുപ്പിന്റെ ചുമതലകളില്‍ നിന്നു മന്ത്രി തുര്‍ക്കി അല്‍ഷബാനയെ മാറ്റി വാണിജ്യമന്ത്രി മജീദ് അല്‍ ഖസബിയെ ആക്ടിംഗ് മീഡിയ മന്ത്രിയായി നിയമിച്ചു.

പാര്‍പ്പിട കാര്യ വകുപ്പ് മന്ത്രി മജീദ് അല്‍ ഹുഖൈലിനെ മുനിസിപ്പല്‍, ഗ്രാമകാര്യ കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രിയായി നിയമിച്ചു. ആസൂത്രണം, വികസനം, വ്യവസായം, ധാതുവിഭവങ്ങള്‍ എന്നിവയുടെ പുതിയ സഹ മന്ത്രിയായി സാമി അല്‍ ഹമൂദ്. മുനീര്‍ അല്‍ ദസൂഖി എന്നിവരെ നിയമിച്ചു. മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി മുഹമ്മദ് അല്‍ അമീലിനെയും നിയമിച്ചു.

സിവില്‍ സര്‍വീസ് മന്ത്രാലയത്തെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായി ലയിപ്പിച്ചു മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എന്ന് പുനര്‍ നാമകരണവും ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top