Sauditimesonline

essay ed
സ്വാതന്ത്ര്യദിനം: പിഎംഎഫ് സൗദിതല പ്രബന്ധ രചനാ മത്സരം

സ്വാതന്ത്ര്യദിനം: പിഎംഎഫ് സൗദിതല പ്രബന്ധ രചനാ മത്സരം

റിയാദ്: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദിതല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പ്രവാസികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.
9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ‘ഭാവിയുടെ കരങ്ങള്‍: പുതിയ ലോകം പണിയാന്‍, പുതിയ ചിന്തകള്‍’, മുതിര്‍ന്ന പ്രവാസികള്‍ക്ക് ‘അവകാശ സമരം: ജനാധിപത്യത്തിന്റെ ജീവവായു’ എന്നീ വിഷയത്തിലാണ് മത്സരം.

മലയാളത്തില്‍ തയാറാക്കുന്ന പ്രബന്ധങ്ങള്‍ 1500 വാക്കുകളില്‍ കവിയരുത്. മുന്‍പ് പ്രസിദ്ധീകരിക്കാത്ത പുതിയ രചനകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഓഗസ്റ്റ് 30നകം venuprabhas@gmail.com എന്ന ഇമെയിലിലോ 053 620 8509, 056 936 5780 എന്നീ വാട്‌സാപ്പ് നമ്പറുകളിലോ പ്രബന്ധങ്ങള്‍ അയക്കണം.

സാമൂഹിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ വിധികര്‍ത്താക്കളായിരിക്കും. പിഎംഎഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ യാസിര്‍ അലി കൊടുങ്ങല്ലൂര്‍, ബിനോയ് മത്തായി, വേണുഗോപാല്‍, കെ.ജെ. അബ്ദുല്‍ റഷീദ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top