Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ശ്യാംകുമാര്‍ നാട്ടിലേക്ക്; കേളി യാത്രയയപ്പ്

റിയാദ്: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാര്‍ പുതിയവീട്ടിലിന് കേളി മുസാഹ്മിയ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കാസര്‍കോട് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയാണ്. ഗുവയ്യയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മുസാഹ്മിയ ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ഗുവയ്യ യൂണിറ്റ് സെക്രട്ടറി സക്കീര്‍, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും, ഗുവയ്യ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സക്കീറും ശ്യാംകുമാറിന് കൈമാറി. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കര്‍ സ്വാഗതവും ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top