Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

റിയാദ്: സൗദിയിലെ മഹത്ത അല്‍ ശോബയില്‍ ഹൃദയഘാതം മൂലം മരിച്ച കൊല്ലം നിലമേല്‍ വാഴോട് നിഷാദ് മന്‍സിലില്‍ അബ്ദുല്‍ ഫൈസി(49)യുടെ മൃതദേഹം ഖബറടക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അല്‍ അഹ്‌സ സ്വലാഹിയ മഖ്ബറയിലാണ് ഖബറടക്കിയത്. നാസര്‍ കല്ലറയുടെ നേതൃത്വത്തിലാണ് ഖബറടക്കത്തിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. മരണാനന്തര നടപടികള്‍ വേഗത്തിലാക്കാന്‍ കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്‍, ചടയമംഗലം എംഎല്‍എ എം.എം നസീര്‍, നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് റാഫി എന്നിവര്‍ ഇടപെട്ടിരുന്നു.

ഇബ്രാഹിംകുഞ്ഞിന്റെയും ലത്തീഫാ ബീബിയുടെയും മകനാണ്. ഭാര്യ: സലീന ബീബി. മക്കള്‍: നൗഫിയ, ഫൗസിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവരും സൗദിയില്‍ ജോലി ചെയ്യുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top