
റിയാദ്: സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്ക് ഇത്തവണ ഓണാഘോഷം കൂടുതല്‍ കെങ്കേമമാക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ സിഗ്‌നേച്ചര്‍ ഓണസദ്യ അവതരിപ്പിച്ചാണ് ലുലു ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം സമ്മാനിക്കുന്നത്. നാടന്‍ രുചിക്കൂട്ടുകളും ട്രെന്‍ഡിങ് വിഭവങ്ങളും ചേര്‍ത്തു വിഭവസമൃദ്ധമായ സദ്യ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.
വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത തനിമ ചോരാത്ത വിഭവങ്ങളാണ് ഷെഫ് പിള്ളയുടെ സിഗ്‌നേച്ചര്‍ സദ്യയുടെ പ്രധാന ആകര്‍ഷണം. പാലക്കാടന്‍ മട്ടച്ചോറ്, പരിപ്പുകറി, സാമ്പാര്‍, അവിയല്‍, ഓലന്‍, കാളന്‍, രസം, കൂട്ടുകറി, കിച്ചടി, പൈനാപ്പിള്‍ പച്ചടി, മാങ്ങാ അച്ചാര്‍, ഇഞ്ചിപ്പുളി തുടങ്ങി 25ല്‍ അധികം കറിവിഭവങ്ങളാണ് സദ്യയിലുള്ളത്. മധുരമേകാന്‍ പാലടയും പരിപ്പ് പ്രഥമനുമടക്കം രണ്ടിനം പായസങ്ങളുമുണ്ട്.

കൗണ്ടറുകളില്‍ സദ്യ എത്തുന്നതിന് മുന്നോടിയായി ലുലു സംഘടിപ്പിച്ച ടേസ്റ്റിങ് സദ്യയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് സൗദിയിലെ ഓണാഘോഷങ്ങളുടെ വര്‍ണ്ണാഭമായ തുടക്കമായി മാറി. വിഭവങ്ങളുടെ വേറിട്ട രുചിയും ഗുണനിലവാരവും സദ്യയെ ഇതിനോടകം ഹിറ്റാക്കിക്കഴിഞ്ഞു.

ഓണത്തിരക്കുകള്‍ക്കിടയില്‍ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഓണ്‍ലൈന്‍ ആപ്പ് വഴി വീട്ടിലിരുന്ന് സദ്യ ബുക്ക് ചെയ്യാം.നേരിട്ടും ഓണ്‍ലൈനായും ബുക്ക് ചെയ്യുന്നവര്‍ക്കായി ആകര്‍ഷകമായ ഓഫറുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്:
നേരിട്ടുള്ള ബുക്കിങിന് ഹൈപ്പര്‍മാര്‍ക്കറ്റിലെത്തി 10 സദ്യ ഒരുമിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഓണ്‍ലൈനിലൂടെ 2 സദ്യ ബുക്ക് ചെയ്യുമ്പോള്‍ ഒരു പായസക്കറ്റ് സൗജന്യമായി സ്വന്തമാക്കാം. ഓഫീസുകളിലെയും സംഘടനകളുടെയും കൂട്ടായ്മകള്‍ക്കായി സദ്യ ബള്‍ക്കായി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്. 34.95 റിയാലാണ് ഷെഫ് പിള്ള സിഗ്‌നേച്ചര്‍ ഓണസദ്യയുടെ നിരക്ക്. സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സദ്യയുടെ പ്രീബുക്കിങ് ആരംഭിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






