
റിയാദ്: മാറുന്ന ലോകത്ത് ധാര്‍മിക മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും വീണ്ടെടുപ്പ് അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തലുമായി റിയാദില്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ സംഗമത്തിന് വേദി ഒരുങ്ങുന്നു. ആധുനിക കാലത്ത് വിശുദ്ധ ഖുര്‍ആനിന്റെ നിത്യനൂതന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും സമൂഹത്തില്‍ നന്മയും പരസ്പരസ്നേഹവും കെട്ടിപ്പടുക്കുകയുമാണ് മഹാസംഗമത്തിന്റെ ലക്ഷ്യം.
‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം’ എന്ന പ്രമേയത്തില്‍ ബത്ഹ ദഅ്വാ സെന്ററും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായാണ് 26-ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 23ന് രാവിലെ 8.30 മുതല്‍ റിയാദ് ശിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളണ്ടിയര്‍ മീറ്റ്, പ്രതിനിധി സംഗമം, വനിതാ സമ്മേളനം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം, ബാലസമ്മേളനം, സാംസ്കാരിക സമ്മേളനം, ഇസ്ലാഹി മീറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ വേദികളിലായി നടക്കും. ‘സൂഫിസം: ആത്മീയത, ഇസ്ലാം’, ‘മതേതര ഇന്ത്യയെ വീണ്ടെടുക്കാം’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.

വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം ബത്ഹ ജാലിയത്ത് മേധാവി ശൈഖ് സ്വാലിഹ് അല്‍ സോമാന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, പണ്ഡിതരും പ്രഭാഷകരുമായ എം.എം. അക്ബര്‍, ശാഹിദ് മുസ്ലിം ഫാറൂഖി, ശുക്കൂര്‍ സ്വലാഹി ആലപ്പുഴ, ജംഷിദ് സുല്ലമി ഇരുവറ്റി, അബ്ബാസ് ചെമ്പന്‍, കബീര്‍ സലഫി പറളി, അബൂബക്കര്‍ മേഴത്തൂര്‍, ബത്ഹ ദഅ്വാ സെന്റര്‍ മലയാളം വിഭാഗം മേധാവി മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുല്‍ ഖയ്യും ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, അബ്ദുസ്സലാം ബുസ്താനി, അജ്മല്‍ മദനി, അബ്ദുല്‍ അസീസ് സുല്ലമി, റഫീഖ് സലഫി ദവാദ്മി, സനീര്‍ സ്വലാഹി ബുറൈദ, ശിഹാബ് സലഫി ജിദ്ദ, ഉസാമ മുഹമ്മദ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പുതിയ ‘ലേണ്‍ ദി ഖുര്‍ആന്‍’ ആപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും. ‘മുഹമ്മദ് നബി (സ): മാനവമൂല്യങ്ങളുടെ നേര്‍സാക്ഷ്യം’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ റിയാദ് ഏരിയാതല ഉദ്ഘാടനവും നടക്കും. കെ.എന്‍.എം. മദ്രസ പൊതുപരീക്ഷയിലും ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയിലും ഉന്നത വിജയം നേടിയവരെ ചടങ്ങില്‍
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് അഡ്വ. അബ്ദുല്‍ ജലീല്‍, ജനറല്‍ കണ്‍വീനര്‍ ഫര്ഹാന് കാരക്കുന്ന്, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, നൗഷാദ് അലി കോഴിക്കോട്, മുജീബ് അലി തൊടികപ്പുലം, ഫൈസല്‍ കുനിയില്‍, അബ്ദുസ്സലാം ബുസ്താനി, അംജദ് അന്‍വാരി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






