
റിയാദ്: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ചു. വെട്ടൂര്‍ സ്വദേശി സുനില്‍ കുമാര്‍ (61) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ഭാര്യ: സിന്ധു. മക്കള്‍: ഡോ. ഗോകുല്‍ സുനില്‍ കുമാര്‍, ദേവനന്ദ സുനില്‍ കുമാര്‍.

ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനു റസാഖ് വയല്‍കരയുടെ നേതൃത്വത്തില്‍ റിയാദ് ഐ.സി.എഫ് വെല്‍ഫെയര്‍ ടീമും സുഹൃത്തുക്കളും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






