Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ക്യുഎച്ച്എല്‍സി പഠനപദ്ധതിക്ക് ജിസാനില്‍ തുടക്കം

ജിസാന്‍: സറൗദി ഇസ്ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സിന്റെ 13-ാം ഘട്ടത്തിന് ജിസാനില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലഘുഗ്രന്ഥത്തിന്റെ പ്രകാശനം ജിസാന്‍ മതകാര്യ വകുപ്പിലെ പ്രബോധകന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ ഉസൈസ് നിര്‍വ്വഹിച്ചു. ആദ്യ കോപ്പി സുഫിയാന്‍ അല്‍ ഹികമി ഏറ്റുവാങ്ങി.
വിശുദ്ധ ഖുര്‍ആനിലെയും ഹദീസുകളിലെയും അധ്യാപനങ്ങള്‍ ലളിതമായ രീതിയില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പഠന പദ്ധതി. ചടങ്ങില്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധികളായ നൗഷാദ് പുതിയേടത്ത്, ഷംസീര്‍ സ്വലാഹി എന്നിവര്‍ സംബന്ധിച്ചു.

ജിസാനില്‍ ഫിഷ് മര്‍ക്കറ്റിനടുത്തുള്ള മസ്ജിദ് തആവുനില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅയ്ക്ക് ശേഷം വിവിധ ഭാഷകളില്‍ പഠന ക്ലാസുകള്‍ ആരംഭിക്കുമെന്നു സെന്റര്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ അറിയിച്ചു. ഖുര്‍ആന്‍ ലേണിംഗ് കോഴ്‌സ് ഫൈനല്‍ പരീക്ഷ 2027 ജനുവരിയില്‍ നടക്കും. പ്രവാസികള്‍ക്കിടയില്‍ ധാര്‍മ്മിക അവബോധം വളര്‍ത്തുന്നതിനും ആത്മീയ ജ്ഞാനം പകര്‍ന്നു നല്‍കുന്നതിനും ലക്ഷ്യമിട്ട് വിവിധ കേന്ദ്രങ്ങളില്‍ കോഴ്‌സിന്റെ ക്ലാസുകള്‍ നടന്നു വരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top