Sauditimesonline

truck
വിദേശ ട്രക്കുകള്‍ക്ക് ആശ്വാസം; ബാങ്കു ഗാരന്റിയും സൗദി നമ്പര്‍ പ്ലേറ്റും ഒഴിവാക്കി

വിദേശ ട്രക്കുകള്‍ക്ക് ആശ്വാസം; ബാങ്കു ഗാരന്റിയും സൗദി നമ്പര്‍ പ്ലേറ്റും ഒഴിവാക്കി

റിയാദ്: സൗദി അറേബ്യ വഴി കടന്നുപോകുന്ന വിദേശ ചരക്കുവാഹനങ്ങള്‍ക്ക് സകാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഇളവു പ്രഖ്യാപിച്ചു. വിദേശ ചരക്കു വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബാങ്ക് ഗാരന്റിയും താല്‍ക്കാലിക ട്രാന്‍സിറ്റ് നമ്പര്‍ പ്ലേറ്റുകളും ഒഴിവാക്കിയതോടെ ട്രാന്‍സിറ്റ് ചരക്കുനീക്കം കൂടുതല്‍ സുഗമമാകും.

അതിര്‍ത്തികള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് ട്രക്കുകള്‍ക്ക് ഇനിമുതല്‍ ബാങ്ക് ഗാരന്റി സമര്‍പ്പിക്കേണ്ടതില്ല. പകരം അതോറിറ്റി അംഗീകരിച്ച ‘ഇലക്ട്രോണിക് ഡിക്ലറേഷന്‍’ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശ വാഹനങ്ങള്‍ അതിര്‍ത്തി കടക്കുമ്പോള്‍ നല്‍കിയിരുന്ന താല്‍ക്കാലിക സഊദി നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം സ്വന്തം രാജ്യത്തെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റുകള്‍ തന്നെ ഉപയോഗിക്കാനും അനുമതി നല്‍കി.

രാജ്യത്തെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ചരക്കുനീക്കത്തിനുള്ള ചെലവ് കുറയ്ക്കാനും അതിര്‍ത്തികളിലെ കാലതാമസം ഒഴിവാക്കാനും ഇളവുകള്‍ സഹായിക്കും. മാത്രമല്ല, അയല്‍രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുമെന്നും അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര ചരക്കുനീക്ക കരാറായ ‘ടിഐആര്‍’ സംവിധാനം വഴിയുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ ലോജിസ്റ്റിക്‌സ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top