
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷനും (റിയ) വേള്‍ഡ് മെഡിക്കല്‍ ക്ലിനിക്കും സംയുക്തമായി സൗജന്യ കാര്‍ഡിയോ വാസ്‌കുലര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ താവൂണ്‍ ഡിസ്ട്രിക്റ്റിലെ വേള്‍ഡ് മെഡിക്കല്‍ ക്ലിനിക്കില്‍ നടന്ന ക്യാമ്പില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം 280 പേര്‍ പങ്കെടുത്തു.

റിയ പ്രസിഡന്റ് ബിജു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസക്കി, ഡോ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ മഹേഷ് മുരളീധരന്‍, വൈസ് പ്രസിഡന്റ് വിവേക്, ജോയിന്റ് സെക്രട്ടറി മുത്തുക്കണ്ണന്‍, മീഡിയ ജോയിന്റ് കണ്‍വീനര്‍ പീറ്റര്‍ രാജ്, അഡ്‌വൈസറി ബോര്‍ഡ് അംഗങ്ങളായ ഡെന്നി ഇമ്മാട്ടി, ഉമ്മര്‍ കുട്ടി, അരുണ്‍ കുമാരന്‍, അബ്ദുല്‍സലാം, മഹേഷ്, ബിനു ധര്‍മ്മരാജന്‍, ജോണ്‍ ക്ലീറ്റസ്, ടി.എന്‍.ആര്‍. നായര്‍, നിഖില്‍ മോഹന്‍, രാകേന്ദു നിഖില്‍, ജുബിന്‍ പോള്‍, കിഷോര്‍ കുമാര്‍, യൂണിറ്റ് കണ്‍വീനര്‍മാരായ അബൂബക്കര്‍, മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

വേള്‍ഡ് മെഡിക്കല്‍ ക്ലിനിക് എംഡി അഹമ്മദ് ഇബ്രാഹിം, സിഇഒ മഹ്മൂദ് മെറ്‌വാലി, ആര്‍സിഎം ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം, മാര്‍ക്കറ്റിംഗ് മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ സംഹാന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജാഫര്‍ ഷൗക്കത്ത്, കോര്‍ഡിനേറ്റര്‍ സമാ, നഴ്‌സിംഗ് വിഭാഗം മേധാവി മരിയ ഫെയ് ഡെസ്‌കല്ലര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. സന്തോഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും റിയ പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം നല്‍കി. ഹ്യുമാനിറ്റേറിയന്‍ ജോയിന്റ് കണ്‍വീനര്‍ ഡോ. പൊന്‍മുരുകന്‍ സ്വാഗതവും ഡോ. സന്തോഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






