Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

പുരസ്‌കാര നിറവില്‍ ഷാജു വാലപ്പന്‍; ഷിഫ മലയാളി സമാജം ആദരിച്ചു

റിയാദ്: സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സദസ്സില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.

സിദ്ദിഖ് തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. സാബു പത്തടി അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, ജയന്‍ കൊടുങ്ങല്ലൂര്‍, വില്ലി ജോസ്, സലിം കളങ്കര, ഷംനാദ് കരുനാഗപ്പള്ളി, സനൂപ് പയ്യന്നൂര്‍, ക്ലീറ്റസ്, മജീദ്, ഷൈജു പച്ച, അലി ആലുവ, അനസ്, അസ്ലം പാലത്ത്, ഇബ്രാഹിംകുട്ടി, ഗോപകുമാര്‍, കബീര്‍ പട്ടാമ്പി, കൃഷ്ണകുമാര്‍, റാഫി പാങ്ങോട്, ബിജു ജോസ്, സജീര്‍, നിസാര്‍ പള്ളികശ്ശേരി, ഉമ്മര്‍അലി, നാസര്‍ ലൈസ്, ഗഫൂര്‍ കൊയിലാണ്ടി, നിഹാസ് പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാജം സെക്രട്ടറി ബിജു മടത്തറ, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, പ്രവര്‍ത്തകരായ ബാബു കണ്ണോത്ത്, രതീഷ് നാരായണന്‍, സന്തോഷ് തിരുവല്ല, ബിനീഷ്, മോഹനന്‍ കണ്ണൂര്‍, ജിതിന്‍ മാത്തന്‍, നാസര്‍ കൊട്ടുകാട്, സുനില്‍ പൂവത്തിങ്കല്‍, അനില്‍ കണ്ണൂര്‍, അലവി കുട്ടി, വിശ്വംഭരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് സ്വാഗതവും പ്രകാശ് ബാബു വടകര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top