Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

റമദാന്‍ ചന്ദ്രികയില്‍ സഹോദര്യസാഗരം; ചരിത്രമെഴുതി കെഎംസിസി ഇഫ്താര്‍

റിയാദ്: ആയിരങ്ങള്‍ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമം ചരിത്രമായി. മലാസ് ലുലു മാളില്‍ നടന്ന ഇഫ്താറില്‍ ഏഴായിരത്തിലധികം അതിഥികള്‍ പങ്കെടുത്തു. സംഗമം സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

റമദാന്‍ പുണ്യവും സഹോദര്യത്തിന്റെ സന്ദേശവും കൈമാറിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രഫസസര്‍ ളിയാഉദ്ധീന്‍ ഫൈസി പറഞ്ഞു. സമുദായ സൗഹാര്‍ദ്ധത്തിനും മുസ്‌ലിം സമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിനും വേണ്ടി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, റസാഖ് സ്വലാഹി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, യു പി മുസ്തഫ, അബ്ദുള്ള ഫൈസി കാസര്‍കകോട്, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീന്‍ കുട്ടി, ഗഫൂര്‍ ആനമങ്ങാട്, മലാസ് ലുലു മാനേജര്‍ അക്ബര്‍, ഷഫീഖ് പാനൂര്‍, ശിഹാബ് എ ജി സി, ഇബ്രാഹിം സുബ്ഹാന്‍, എന്നിവര്‍ സംസാരിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top