Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

കാരുണ്യത്തിന്റെ ‘സേഫ് വേ’; ഇസ്മ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: മലയാളി ഡ്രൈവേഴ്‌സ് കൂട്ടായ്മ ‘സേഫ് വേ സാന്ത്വനം’ മെയ് 9 ശനിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ ഇശ്ബിലിയ അല്‍ ശഹാബ റോഡില്‍ ഒതൈം മാര്‍ക്കറ്റിന് സമീപം റൂമി മസ്ജിദിന് എതിര്‍ വശം ഇസ്മ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ്.

നേത്രരോഗം, ജനറല്‍ മെഡിസില്‍, ഡന്റല്‍ ഉള്‍പ്പെടെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കും. രക്ത പരിശോധനകള്‍ക്ക് പുറമെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് ഇസിജി, എക്‌സ്‌റേ, ആള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവ ഉള്‍പ്പെടെ സൗജന്യമായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കാണ് മുന്‍ഗണനയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് 0537763754, 0505468069 നമ്പരുകളില്‍ ബന്ധപ്പെടണം.

ഡ്രൈവര്‍മാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ നാനൂറിലധികം അംഗങ്ങളുണ്ട്. പലിശ രഹിത വായ്പക്കു പുറമെ ഇതുവരെ ഒരു കോടി രൂപയിലധികം അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര ആനുകൂല്യം, ചികിത്സാ സഹായം എന്നിവ നല്‍കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ബഷീര്‍ കുട്ടമ്പൂര്‍, സെക്രട്ടറി റഹിം വയനാട്, ട്രഷറര്‍ ജയ്‌സണ്‍ നന്മണ്ട, സലിം കൂടത്തായി, സൈഫുദ്ദീന്‍ കായംകുളം, വാഹിദ് അരീക്കോട്, ഇസ്മ മെഡിക്കല്‍ സെന്റര്‍ ബിഡിഎം ഫാഹിദ് സികെ, പിആര്‍ഒ റഫീഖ് പന്നിയങ്കര എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top