റിയാദ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകം സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാമ്പയിന് റിയാദില്‍ തുടക്കം. ‘അണി ചേരാം, ഈ സംഘ ശക്തിയില്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ അംഗത്വ ഫോം ഏറ്റുവാങ്ങി. സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുള്ള തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.സി നാഷണല്‍ കമ്മിറ്റിയുടേയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഭാരവാഹികള്‍ സംബന്ധിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹബീബുള്ള പട്ടാമ്പി സ്വാഗതവും അബ്ദുറഹിമാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.