Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

ഫോര്‍ക ഫോക്കസ് മെഗാ ഈവന്റ് മാര്‍ച്ച് 6ന്

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ രണ്ട് മാസമായി നടത്തിവന്ന ‘ഫോക്കസ് 2020’ മെഗാ ഈവന്റ് വിപുലമായ പരിപാടികളോടെ മാര്‍ച്ച് 6ന് സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അസീസിയ ട്രൈന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. നാടന്‍ പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറ അതിഥിയായി പങ്കെടുക്കും.

നാട്ടിലും റിയാദിലും ഏറ്റവും മികച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് അംഗ സംഘടനകളെ ചടങ്ങില്‍ അനുമോദിക്കും. ഉച്ചക്ക് 2 മുതല്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് മത്സരം, വീട്ടമ്മമാര്‍ക്കായി പാചക മത്സരം എന്നിവ നടക്കും. പാചക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു കിലോ ചിക്കന്‍ ബിരിയാനിയാണ് മത്സരത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട് രജിസ്‌ട്രേഷന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചക്ക് 2ന് മുമ്പ് ഓഡിറ്റോറിയത്തില്‍ എത്തണമെന്നും സംഘാടകര്‍ പറഞ്ഞു. വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനിക്കും. റിയാദിലെ കലാകാരന്‍മ്മാരുടെ ഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. രാത്രി 8ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക വ്യവസായ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാബു ഫിലിപ്പ് (0502918769), സൈദു മീഞ്ചന്ത (0559875447), രാജന്‍ നിലമ്പൂര്‍ (055919634) എന്നിവരെ ബന്ധപ്പെടണം. പാചക മത്സരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കു ഷംസു പൊന്നാനി (0561214766), സലീം പള്ളിയില്‍ (0502338487), രാജന്‍ കാരിച്ചാല്‍ (0509325261) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, രക്ഷാധികാരി അംഗം സനൂപ് പയ്യന്നൂര്‍, പ്രോഗ്രാം കമ്മറ്റി ട്രഷറര്‍ ഗഫൂര്‍ കൊയിലാണ്ടി, കണ്‍വ്വീനര്‍മാരായ റഹ്മാന്‍ മുനമ്പത്ത്, സാബു കോട്ടയം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top